അമേരിക്കയുടെ ഇറാക്ക് അധിനിവേശ സമയത്ത് സദ്ദാം ഹുസൈൻ ഒരു നോവൽ രചനയുടെ തയ്യാറെടുപ്പിലായിരുന്നു


അമേ­രി­ക്കൻ സൈ­ന്യം സദ്ദാം ഹു­സൈ­നെ­ പി­ടി­ച്ചപ്പോൾ അദ്ദേ­ഹത്തെ­ ചോ­ദ്യം ചെ­യ്ത സി­.ഐ.എ ഉദ്യോ­ഗസ്ഥൻ ജോൺ നി­ക്‌സൺ എഴു­തി­-യ ‘ഡി­ബ്രി­ഫിംഗ് ദി­ പ്രസി­ഡണ്ട്: ദ ഇന്ററോ­ഗേ­ഷൻ ഓഫ് സദ്ദാം ഹു­സൈ­ൻ­’ എന്ന പു­സ്തകം പ്രസി­ദ്ധി­കരീ­ക്കപ്പെ­ട്ട പശ്ചാ­ത്തലത്തിൽ അമേ­രി­ക്കയിൽ അനവധി­ പ്രക്ഷേ­പണ കേ­ന്ദ്രങ്ങളിൽ പ്രവർ­ത്തി­ക്കു­ന്ന ടി­.വി­ റേ­ഡി­യോ­ ന്യൂസ് ഹവർ പരി­പാ­ടി­യാ­യ ‘ഡെ­മോ­ക്രസി­ നൗ­’ ജോൺ നി­ക്സണു­മാ­യി­ നടത്തി­യ ടി­.വി­ പരി­പാ­ടി­യു­ടെ­ രണ്ടാ­ം ഭാ­ഗത്തി­ൻ്­റെ­ ലി­ഖി­ത രൂ­പം
ഡെ­മോ­ക്രസി­ നൗ­ ഓൺ ലൈ­നിൽ പ്രസി­ദ്ധപ്പെ­ടു­ത്തു­കയു­ണ്ടാ­യി­. ആ അഭി­മു­ഖത്തി­ലെ­ പ്രസക്തമാ­യ ചി­ല ചോ­ദ്യോ­ത്തരങ്ങൾ പരി­ഭാ­ഷപ്പെ­ടു­ത്തി­യി­രി­ക്കു­കയാണ് ചു­വടെ­.

 

ആമി- ഗു-ഡ്‌മാൻ: താങ്കൾ ഇറാഖ് അധിനിവേശാനുകൂലി ആയിരുന്നോ?

ജോൺ നി-ക്‌സൺ: ആയിരുന്നു. സദ്ദാമിനെ അധികാര ഭ്രഷ്ടനാക്കി ഇറാഖിനെ ഒരു മികച്ച ദേശമാക്കിയാൽ അത് ഇറാഖി ജനതയ്ക്കും രാജ്യത്തിനും നല്ലതായിത്തീരുമെന്നും ആ രാജ്യത്തെ അവിടുത്തെ ജനങ്ങൾ അർഹിക്കുന്ന വിധം സക്രിയമായ ജനാധിപത്യ വ്യവസ്ഥയിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിൽ സഹായിക്കുവാൻ നമുക്കാവുമെന്നും ഞാൻ 2002-2003 വർഷങ്ങളിൽ വിശ്വസിച്ചിരുന്നു.

ആമി- ഗു-ഡ്‌മാൻ: താങ്കളുടെ വീക്ഷണത്തിനു മാറ്റമുണ്ടായോ?

ജോൺ നി-ക്‌സൺ: നൂറു ശതമാനം. സദ്ദാമിനെ അധികാര ഭ്രഷ്ടനാക്കിയത് നല്ല കാര്യമായോ എന്നെന്നോട് ആളുകൾ ചോദിക്കുന്പോൾ ഞാൻ പറയും, “നിങ്ങളുടെ ചുറ്റുപാടും നോക്കു, ധനാത്മകമായി സംഭവിച്ച എന്തെങ്കിലും ഒന്ന് എനിക്ക് കാട്ടിത്തരു” സ്വസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട രണ്ട് ദശലക്ഷം ജനങ്ങളുടെ രാജ്യമാണ് ഇറാഖ് ഇന്ന്. കുറെ ഭൂഭാഗങ്ങൾ ഐഎസ്ഐഎസ് കൈവശമാക്കിയിരിക്കുന്നു. ഒരു പക്ഷെ സദ്ദാമിന്റെ ഗവൺമെൻ്റ് ആയിരുന്നതിനേക്കാൾ ദുഷിച്ചതും പ്രവർത്തനക്ഷമം അല്ലാത്തതുമായ ഒരു ഗവൺമെൻ്റ്. ഒരു ശരാശരി സുന്നിയോടോ ഷിയായോടോ കുർദിനോടോ കാര്യങ്ങൾ അന്നായിരുന്നില്ലേ നല്ലത്? സർക്കാർ സേവനങ്ങൾ? ഗവൺമെൻ്റ് അന്ന് കൂടുതൽ ചെയ്തിരുന്നില്ല? എന്നു ചോദിച്ചാൽ അവർ അതെയെന്ന് പറയും. “ശരിയാണ് പക്ഷെ കുർദുകൾ ഇപ്പോൾ ഏറെക്കുറെ സ്വതന്ത്രരായില്ലേ?” എന്നാണെങ്കിൽ അതന്നേ സംഭവിച്ചു തുടങ്ങിയിരുന്നു. സദ്ദാമിനെ അധികാര ഭ്രഷ്ടനാക്കിയതിന്റെ ഒരു നല്ല ഫലം പോലും എനിക്ക് കാണാൻ ആവുന്നില്ല.

ജു-വാൻ ഗോ-ൺ-സാ-ലസ്: 2003ലെ പ്രസിഡണ്ട് ജോർജ് ബുഷിന്റെ േസ്റ്ററ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലേക്കു പോകാം.

പ്രസി-ഡണ്ട് ജോ-ർ-ജ് ബുഷ്: കൂട്ട നശീകരണായുധങ്ങൾ നിർമ്മിച്ച് ശേഖരിക്കുവാൻ വേണ്ടി വർഷങ്ങൾ തോറും സദ്ദാം ഹുസൈൻ ഏതറ്റം വരെയും പോയിരിക്കുന്നു, ഭീമമായ തുകകൾ ചിലവിടുകയും വലിയ സാഹസങ്ങൾക്കു മുതിരുകയും ചെയ്യുന്നു. പക്ഷെ എന്തിനാണ്? ആധിപത്യം ഉറപ്പിക്കുക, ഭീഷണിപ്പെടുത്തുക, ആക്രമിക്കുക അത് മാത്രമാണ് ആ ആയുധങ്ങൾ കൊണ്ട് അയാൾക്ക് അവലംബിക്കുവാനാവുന്ന  ഒരേയൊരു ഉപയോഗം എന്നതാണ് ആ ചോദ്യത്തിനു നൽകാവുന്ന ഏക വിശദീകരണം. ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ട് അല്ലെങ്കിൽ രാസ-ജൈവ ആയുധങ്ങളുടെ സന്പൂർണ്ണ ആയുധ ശേഖരം ഉപയോഗിച്ചുകൊണ്ട് മിഡിൽ ഈസ്റ്റ് കിഴടക്കണമെന്ന തൻ്റെ അഭിലാഷം സദ്ദാം ഹുസൈന് പുനരാരംഭിക്കാനാവും. ആ പ്രദേശത്ത് മൃത്യുവിന്റെ സംഹാരം സൃഷ്ടിക്കാനുമാകും.

ഈ കോൺഗ്രസ്സും അമേരിക്കൻ ജനതയും മറ്റൊരു ഭീഷണി കൂടി തിരിച്ചറിയണം. അൽഖ്വയ്ദ ഉൾപ്പെടെയുള്ള ഭീകരരെ സദ്ദാം ഹുസൈൻ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളിൽ നിന്നുള്ള തെളിവുകളും രഹസ്യമായ ആശയ വിനിമയങ്ങളും, ഇപ്പോൾ തടങ്കലിൽ കഴിയുന്നവരുടെ മൊഴികളും വെളിപ്പെടുത്തുന്നു. 

ജു-വാൻ ഗോ-ൺ-സാ-ലസ്: അത് പ്രസിഡണ്ട് ജോർജ് ബുഷ് ആയിരുന്നു?.

ജോൺ നി-ക്‌സൺ: അതെ 

ജു-വാൻ ഗോ-ൺ-സാ-ലസ്: 2003ൽ, അധിനിവേശത്തിനു മൂന്ന് മാസങ്ങൾക്കു മുന്പ് വരാൻ പോകുന്ന സംഭവങ്ങളെ ന്യായീകരിക്കുവാനുള്ള ശ്രമമാണ്. താങ്കൾ പ്രസിഡണ്ട് ജോർജ് ബുഷിനു നേരിട്ട് വിവരസംഗ്രഹം നൽകേണ്ടതായിരുന്നു. പക്ഷെ അപ്പോഴേയ്ക്കും അധിനിവേശത്തിനു മുന്നേ യഥാർത്ഥത്തിൽ സംഭവിച്ചതിനെക്കുറിച്ച് അമേരിക്ക മനസ്സിലാക്കിയതിൽ വളരെ വ്യത്യാസങ്ങൾ വന്നിരുന്നു. 

ജോൺ നി-ക്‌സൺ: നിശ്ചയമായും. ഒടുവിൽ 2008ൽ, സദ്ദാം ഹുസൈൻ നീക്കം ചെയ്യപ്പെട്ടു അഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് പ്രസിഡണ്ടിന് നേരിട്ട് വിവര സംഗ്രഹം നൽകാൻ ഞങ്ങൾക്ക് നിർദ്ദേശമുണ്ടായത്. 

ആമി- ഗു-ഡ്മാൻ: പ്രസിഡണ്ട് സദ്ദാം ഹുസ്സൈനിൽ നിന്നും താങ്കൾ മൊഴിയെടുത്തിട്ട് നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ.

ജോൺ നി-ക്‌സൺ: അതെയതെ.

ആമി- ഗു-ഡ്‌മാൻ: പ്രസിഡണ്ടിന് ഉടനെ തന്നെ  താങ്കളെ കണ്ട് കൃത്യമായും എന്താണ് നിങ്ങൾ അറിഞ്ഞ കാര്യങ്ങളെന്നു അറിയേണ്ട  ആവശ്യം ഉണ്ടായില്ല എന്നത് ഞെട്ടിക്കുന്നതാണ്.

ജോൺ നി-ക്‌സൺ: തൻ്റെ ആയുധ പരിപാടി വീണ്ടും സംഘടിപ്പിക്കുവാൻ പോവുകയായിരുന്നെന്നു സദ്ദാം പറഞ്ഞതായി 2008ൽ എഫ്.ബി.ഐ പ്രസ്ഥാവിച്ചു. അത് സത്യമായിരുന്നില്ല. അപ്പോൾ പെട്ടെന്ന് വൈറ്റ്ഹൗസ് സിഐഎയെ സമീപിക്കുകയും “നിങ്ങൾ അത് പറഞ്ഞില്ല. ഇനി എന്തെല്ലാം അയാൾ പറഞ്ഞു?” എന്ന് ആരായുകയും ചെയ്തു. ഞങ്ങൾക്ക് അതെല്ലാം വീണ്ടും പരിശോധിക്കേണ്ടി വന്നു. ഞങ്ങൾ പറഞ്ഞു, “നോക്കൂ, അയാൾ ഒരിക്കലും അങ്ങിനെ പറഞ്ഞില്ല”. സദ്ദാം പറഞ്ഞ ഒരു മൊഴിയായിരുന്നു എഫ്ബിഐയുടെ അവകാശവാദം. കൂട്ട നശീകരണായുധങ്ങളെക്കുറിച്ച് “നിങ്ങൾ പരിപാടി പുനഃസംഘടിപ്പിക്കുവാൻ പോവുകയായിരുന്നില്ലേ?” എന്ന സ്‌പെഷ്യൽ ഏജന്റിന്റെ ചോദ്യത്തിന് സദ്ദാം ഇങ്ങിനെ മറുപടി പറഞ്ഞു, “എന്റെ രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഞാൻ എന്ത് ചെയ്യണമോ അത് ചെയ്യും”. ഇതായിരുന്നു സദ്ദാം ആയുധ പരിപാടി പുനഃസംഘടിപ്പിക്കുവാൻ പോവുകയായിരുന്നുവെന്നു എഫ്ബിഐ സ്ഥാപിച്ചതിന്റെ അടിസ്ഥാനം. ഏകദേശം എല്ലാ ചോദ്യങ്ങൾക്കും സദ്ദാം ആ മറുപടിയാണ് നൽകിയിരുന്നതെന്നതാണ്‌ പ്രശ്‍നം. സദ്ദാം തന്റെ മൊഴികളിൽ ബോധപൂർവ്വമായ സന്നിഗ്‌ദാർത്ഥങ്ങൾ സൂക്ഷിച്ചിരുന്നു. ഏതായാലും ആയുധ പരിപാടി പുനഃസംഘടിപ്പിക്കുന്നതിനു എന്തെങ്കിലും തെളിവ് സദ്ദാമിന്റെയോ അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെയോ ഭാഗത്ത് ഞങ്ങൾ കണ്ടില്ല.

ആമി- ഗു-ഡ്മാൻ: സദ്ദാം ഹുസൈന്റെ മൊഴി എടുത്ത് വർഷങ്ങൾ കഴിഞ്ഞ് താങ്കൾ പ്രസിഡണ്ട് ബുഷിനെ ഓവൽ ഓഫിസിൽ കാണുകയുണ്ടായി. ആ മീറ്റിംഗ് ഒന്നു വിവരിക്കു...

ജോൺ നി-ക്‌സൺ: അത് ഫെബ്രുവരി 2008ൽ ആയിരുന്നു. ശരിക്കും ഞാൻ അവിടെ പോയത് മുക്താദ അൽ സദർ വിഷയത്തിലെ വിവരസംഗ്രഹം നൽകാനാണ്. അപ്പോൾ “മിസ്റ്റർ പ്രസിഡന്റ് സദ്ദാം ഹുസൈനിന്റെ മൊഴി ആദ്യം എടുത്തതും ഇയാളാണ്” എന്നെന്നെ പരിചയപ്പെടുത്തി. എന്നെയൊന്നു നോക്കിയിട്ട് അദ്ദേഹം പറഞ്ഞു, “നിങ്ങൾ എത്ര പേര് അയാളുടെ മൊഴിയെടുത്തു? ഹ, ഞാനിങ്ങനെ ചോദിക്കുന്നത്, അങ്ങിനെ ഒരു പാട് പേര് ഉണ്ടായത് കൊണ്ടാണ്”. ഞാൻ പറഞ്ഞു, മിസ്റ്റർ പ്രസിഡണ്ട്, അങ്ങ് ആരോടെല്ലാം സാസംസാരിച്ചുവെന്നു എനിക്കറിയില്ല എന്നാൽ സിഐഎയിൽ നിന്നും ആദ്യം മൊഴിയെടുത്തയാൾ ഞാനായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു, അത് പോകട്ടെ, അയാൾ എങ്ങിനത്തെയാൾ ആയിരുന്നു? ഞാൻ അപ്പോൾ വിശദീകരിച്ചു.

ആമി- ഗു-ഡ്‌മാൻ: നിങ്ങൾ എന്ത് പറഞ്ഞു?

ജോൺ നി-ക്‌സൺ: ഞാൻ പറഞ്ഞു, അദ്ദേഹം മനം കവരുന്നയാളാകുമായിരുന്നിരിക്കണം. അദ്ദേഹം വളരെ നല്ലവനും ആകുമായിരുന്നിരിക്കണം. പക്ഷെ ചിലപ്പോഴൊക്കെ വളരെ നീചനും ദുഷ്ടതയുള്ളവനും ഭീരുവും ആകുമായിരുന്നിരിക്കണം. ആ അർത്ഥത്തിൽ സദ്ദാം മിശ്ര സ്വഭാവങ്ങൾ കലർന്ന ഒരാളായിരുന്നു. പ്രസിഡണ്ട് ചോദിച്ചു, “താൻ വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുമെന്നു അയാൾക്ക് അറിയാമായിരുന്നോ?’ ഞാൻ പറഞ്ഞു, “അതെ, ഈ മൊത്തം ഏർപ്പാട് അദ്ദേഹത്തിന്റെ മരണത്തിൽ ആണ് അവസാനിക്കാൻ പോകുന്നതെന്ന് സദ്ദാമിനു അറിയാമായിരുന്നു”. സദ്ദാം അതിനോട് സമരസപ്പെട്ടിരുന്നുവെന്നും ഞാൻ പറഞ്ഞു. സ്വയവും ദൈവത്തിനോടും ശാന്തിയിൽ ആയി എന്നായിരുന്നു സദ്ദാമിന്റെ ഭാവം. അപ്പോഴാണ് സരളമല്ലാത്തൊരു ചിരിയുമായി പ്രസിഡണ്ട് പറഞ്ഞത്, “അടുത്ത ജന്മത്തിൽ അയാൾ ഒരുപാട് മറുപടികൾ പറയേണ്ടി വരും”. ഞാൻ പറഞ്ഞു, “അത് സദ്ദാം ഒരാളിനു  മാത്രമായിരിക്കില്ലെന്നു എനിക്കുറപ്പാണ്”.

അനവസരങ്ങളിൽ നേരന്പോക്ക് പറയുന്ന സ്വഭാവം പ്രസിഡന്റ് ബുഷിന് ഉണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും എല്ലാം കഴിഞ്ഞു ഓവൽ ഓഫീസിൽ നിന്നും ഞങ്ങൾ മടങ്ങുന്ന വേളയിൽ അദ്ദേഹം പറഞ്ഞത് എന്നെ പരവശപ്പെടുത്തി. “ഹേയ് ആ ആന്ത്രാക്സ് രോഗാണു കുപ്പികൾ ഏതെങ്കിലും എവിടെയാണെന്ന് അയാൾ നിന്നോട് പറഞ്ഞില്ലേ, ഉവ്വോ?” എല്ലാവരും പൊട്ടിച്ചിരിച്ചുപോയി. ഞാൻ പറഞ്ഞു “ഇല്ല സർ, അങ്ങിനെയെങ്കിൽ അങ്ങായിരുന്നേനെ ആദ്യമറിയുന്നയാൾ” ശേഷം ഞങ്ങൾ മടങ്ങിപ്പോയി.

ആമി- ഗു-ഡ്‌മാൻ: ഐഎസ്‌ഐഎസിൻ്റെ ഉദയം സദ്ദാം ഹുസൈൻ പ്രവചിച്ചിരുന്നോ? എങ്ങിനെ?

ജോൺ നി-ക്‌സൺ: അതെ അദ്ദേഹം ചെയ്തിരുന്നു. സുന്നി ജിഹാദിസം ഇറാക്കിനെ അവരുടെ കളിസ്ഥലമാക്കുമെന്നും താൻ അധികാരത്തിൽ അല്ലാത്തതിനാൽ അത് കൂടുതൽ വഷളാകാൻ പോവുകയാണെന്നും നാം ആ വിഷയത്തെ കൈകാര്യം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറയുന്ന ഒരു ഖണ്ധം എൻ്റെ പുസ്തകത്തിൽ ഉണ്ട്. സദ്ദാമിനു വലിയ ഉത്ക്കണ്ഠയായിരുന്നു. ഏറെക്കുറെ യാതൊന്നിനെയും ഭയപ്പെടാത്തയാളായിരുന്നു സദ്ദാം. എന്നാൽ സുന്നി ജിഹാദിസ്റ്റുകൾ തൻ്റെ ഭരണകൂടത്തിനു നേർക്കുയർത്തിയ ഭീഷണികളിൽ അദ്ദേഹത്തിന് വലിയ ഉത്ക്കണ്ഠയുണ്ടായിരുന്നു. അവർ തൻ്റെ തന്നെ സമുദായത്തിൽ നിന്നുള്ളവരായിരുന്നുവെന്നതാണ് അതിനു വലിയ ഒരു കാരണം. ഗോത്ര ബന്ധങ്ങളുടെ ഘടന പൊളിച്ച് അവരെ അമർച്ച ചെയ്യുന്നത് ഷിയാക്കളെയോ കുർദുകളെയോ അമർച്ച ചെയ്യുന്നതിനേക്കാൾ  ദുഷ്കരമായിരുന്നു. സൗദി അറേബ്യയിൽ നിന്നും നിർഗളിക്കുന്ന വഹാബിസത്തിന്റെ ആ പ്രവാഹം കുറേക്കാലമായി ഇറാക്കിലും നുഴഞ്ഞു കയറുന്നുണ്ടെന്നു അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും എന്തെങ്കിലും തരം പ്രതിരോധം നടപ്പിലാക്കുന്നതിന് അദ്ദേഹത്തിനു ശേഷി കുറഞ്ഞു വരികയായിരുന്നു. സദ്ദാം ഒരു ജിഹാദിസ്റ്റ് ആയിരുന്നില്ല. അൽ ഖായിദയുമായോ സുന്നി മൗലിക വാദികളുമായോ  അദ്ദേഹത്തിനു ഒരു സഖ്യവും ഉണ്ടായിരുന്നില്ല. പക്ഷെ...−−

ആമി ഗുഡ്‌മാൻ: അമേരിക്കൻ മാധ്യമങ്ങൾ ഒരു വകതിരിവുമില്ലാതെ തുടർച്ചയായി അത് പറഞ്ഞു കൊണ്ടിരിക്കുന്നതും ഭീകരരുടെ അഭയസ്ഥാനമാണ് സദ്ദാം എന്നും ആവർത്തിച്ച്‌ കേട്ടപ്പോൾ എന്താണ് താങ്കൾക്കുണ്ടായ ചേതോവികാരം?

ജോൺ നിക്‌സൺ: അത് പരിഹാസ്യമാണ്. ഞാൻ അത് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. സദ്ദാം അത് ചിരിച്ചു തള്ളി. അദ്ദേഹം പറഞ്ഞു, “ നോക്കൂ, ആ ആളുകൾ എൻ്റെ ശത്രുക്കളാണ്. അവരോട് ഞാൻ കക്ഷി ചേരുമെന്ന് നിങ്ങൾ എന്തുകൊണ്ട് ചിന്തിക്കുന്നു? എന്നിട്ടു അദ്ദേഹം അതിന്റെ വസ്തുതാ വിരുദ്ധത ഉപയോഗിക്കും. പറയും,” ശരി, വേൾഡ് ട്രേഡ് സെന്ററിലേയ്ക്ക് പറന്നു കയറിയ വിമാനത്തിൽ ആരായിരുന്നു? ആ വിമാനത്തിൽ എത്ര ഇറാഖികൾ ഉണ്ടായിരുന്നു? അതിൽ സൗദികൾ ഉണ്ടായിരുന്നു, ഈജിപ്തുകാർ ഉണ്ടായിരുന്നു, ഒരു എമിറാത്തിയും ഉണ്ടായിരുന്നു. അവരെല്ലാം നിങ്ങളുടെ സഖ്യ രാജ്യങ്ങളാണ്. അവരെല്ലാം അങ്ങിനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത് ? അദ്ദേഹം പറയുന്നതിൽ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റുന്നതിതായിരുന്നു , “നിനക്ക് ഒരു കാര്യം കേൾക്കണമോ? ഞാൻ യുവാവായിരുന്നപ്പോൾ എല്ലാവരും അമേരിക്കയെ പ്രകീർത്തിച്ചിരുന്നു. എല്ലാവർക്കും അമേരിക്കയിലേയ്ക്ക് പോകണം. ബാഗ്‌ദാദിലെ അമേരിക്കൻ എംബസ്സിയിൽ വിസ തേടി ജനങ്ങൾ വലിയ വരി നിൽക്കുമായിരുന്നു. ഇപ്പോൾ നോക്കൂ, ആരും അമേരിക്കയെ ഇഷ്ടപ്പെടുന്നില്ല, ആരും വിശ്വസിക്കുന്നില്ല.” അത് നമ്മുടെ ഗവൺമെന്റിന്റെ നയങ്ങൾ കാരണം ഉണ്ടായതാണ്.

ആമി- ഗു-ഡ്‌മാൻ: സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പിലാക്കിയതിനെക്കുറിച്ച് എന്താണ് താങ്കളുടെ പരിചിന്ത?

ജോൺ നി-ക്‌സൺ: അത് ഭീകരമായിരുന്നു. അതെ. അത് സംഭവിക്കുവാൻ പോകുന്നുവെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം വിചാരണ ചെയ്യപ്പെടും, വിധി തീർപ്പു നൽകപ്പെടും, അതിനു ശേഷം അദ്ദേഹം വധിക്കപ്പെടും അതെല്ലാം ചേർന്നു ഇറാഖി ജനതയ്ക്കു ഒരു അദ്ധ്യായത്തിന്റെ അവസാനം ആവുകയും ശേഷം അവർക്കു മുന്നോട്ടു പോകുവാൻ കഴിയുകയും ചെയ്യും. നിയമ വ്യവസ്ഥ സംസ്ഥാപനം ചെയ്തിരിക്കുന്നുവെന്നു അവർ മനസ്സിലാക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ സംഭവിച്ചത് പാതിരാത്രിയിലെ വിചാരണാരഹിത ദണ്ധനമായിരുന്നു. അദ്ദേഹത്തെ  ഒരു മന്ത്രാലയ നിലവറയിൽ കൊണ്ടു പോയി ആരാച്ചാരന്മാർ അധിക്ഷേപിക്കുകയായിരുന്നു. ആ മുറിയിൽ ഏറ്റവും അന്തസ്സുള്ളവനായി സദ്ദാം കാണപ്പെട്ടു.

ആമി- ഗു-ഡ്‌മാൻ: പിന്നീട് ഒരു സെൽഫോണിലെ വീഡിയോ ചിത്രീകരണത്തിലൂടെ...

ജോൺ നി-ക്‌സൺ: അതെ 

ആമി- ഗു-ഡ്‌മാൻ: അദ്ദേഹത്തിന്റെ കണ്ഠത്തിലെ കീറൽച്ചിന്തും പിളർന്ന മുറിവും, തല ഒരു വശത്തേക്കു കുറുകെ ഒടിഞ്ഞും.. −−−−

ജോൺ നി-ക്‌സൺ: അതെയതെ. നിശ്ചയമായും അത് വേദനാജനകമായിരുന്നു. ഞാനിങ്ങനെ ചിന്തിച്ചതായി ഓർക്കുന്നു, “ഇതിനായിരുന്നോ നാം യുദ്ധം ചെയ്തത്?” പിന്നീട് ഓരോ തവണ ഞാൻ ഇറാഖിലേക്ക് മടങ്ങി ചെന്നപ്പോഴും ദുരിതത്തിൽ നിന്നും ദുരിതത്തിലേയ്ക്കു കാര്യങ്ങൾ വഷളാവുകയായിരുന്നു. അന്നു ഞാൻ ആലോചിച്ചു, “ഇത് വിഡ്ഢിത്തമാണ്, ഇതിനു വേണ്ടിയല്ല നാം നാലായിരം ജീവനുകൾ ചിലവഴിച്ചത്.” മരണപ്പെട്ട ലക്ഷക്കണക്കിന് ഇറാഖികളുടെ കാര്യം പറയാനുമില്ല.

ആമി- ഗു-ഡ്‌മാൻ: ഇറാഖിന്റെ ഭാവിയെ താങ്കൾ എങ്ങിനെ കാണു
ന്നു?ഒരു രാജ്യമായതവശേഷിക്കുമെന്നു കരുതുന്നുവോ ?

ജോൺ നി-ക്‌സൺ: ഞാൻ കരുതുന്നത് പ്രവചനം സാധ്യമായ ഭാവിയോളം അതിങ്ങനെ ഇപ്പോഴുള്ളത് പോലെ ഒരു തരം പ്രവർത്തനക്ഷമമല്ലാത്ത അവ്യവസ്ഥയായിട്ട്... അതിപ്പോൾ രാജ്യത്തിന്റെ അന്തർലീന ശക്തിയിലേയ്ക്ക് വളരാതെയാണ്, രാജ്യം ഇറാനിന്റെ അധീശാധികാരത്തിലാണ്, അതൊരു തകർന്ന രാജ്യം പോലെയാണ്.

ആമി ഗുഡ്‌മാൻ: അമേരിക്കൻ അധിനിവേശത്തിൽ നിന്നുള്ള വീണ്ടെടുപ്പിനു അതിനാവുമെന്നു താങ്കൾ കരുതുന്നുവോ?

ജോൺ നിക്‌സൺ: സദ്ദാമിനെ അധികാര ഭ്രഷ്ടനാക്കിയതോടെ കുപ്പിയിൽ നിന്നും പുറത്ത് വന്ന ഭൂതങ്ങളായ സെക്ടേറിയനിസവും സെക്ടേറിയൻ വികാരങ്ങളും തിരികെ കുപ്പിയിൽ അടയ്ക്കാൻ വലിയ തരത്തിലെ പ്രയത്‌നങ്ങൾ വേണ്ടിവരുമെന്നാണ് ഞാൻ കരുതുന്നത്. അത് സാദ്ധ്യമാവുമെന്നെനിക്കുറപ്പില്ല.

ആമി- ഗു-ഡ്‌മാൻ: അമേരിക്കൻ അധിനിവേശം ഇറാഖിനു മഹാദുരന്തമായി എന്ന് താങ്കൾ കരുതുന്നുവോ? 

ജോൺ നി-ക്‌സൺ: അതെ, പരിപൂർണ്ണമായും. അക്കാര്യത്തിൽ സംശയത്തിന്റെ തരിന്പു പോലും എനിക്കില്ല.

ആമി ഗുഡ്‌മാൻ: അമേരിക്കയ്ക്ക് അതൊരു ദുരന്തമായെന്നു താങ്കൾക്ക് തോന്നുന്നുവോ?

ജോൺ നി-ക്‌സൺ: അതെ.

ആമി- ഗു-ഡ്‌മാ-ൻ: പശ്ചിമേഷ്യക്ക്‌ ?

ജോൺ നി-ക്‌സൺ: അതെ. നാം ഒരിക്കലും അവിടെ പോകുവാൻ പാടില്ലായിരുന്നു. ഇറാഖി ജനതയ്ക്കു സദ്ദാമിനെ മാറ്റണമെങ്കിൽ അത് ഇറാഖിലെ ജനങ്ങളാണ് ചെയ്യേണ്ടത്, അല്ലെങ്കിൽ ദൈവം. നോക്കൂ, പിന്നീട് വരുന്ന കാര്യങ്ങൾക്കും ഇറാഖികളുടെ പ്രതിവിധിയാണുണ്ടാകേണ്ടത്. അമേരിക്കയുടെ പ്രതിവിധിയല്ല.

ആമി- ഗു-ഡ്‌മാ-ൻ: താങ്കളുടെ ഏറ്റവും വലിയ ഖേദം എന്തിലാണ്?

ജോൺ നി-ക്‌സൺ: ഇറാഖിന്റെ വിഷയത്തിൽ എന്റെ ഏറ്റവും വലിയ ഖേദം എന്റെ രാജ്യം ആ രാജ്യത്തിനു വരുത്തി വച്ച നാശങ്ങളാണ്. ഇറാഖി ജനതയെ അവർക്കുണ്ടായിരിക്കേണ്ടുന്ന സ്ഥിതിയിലേക്കുള്ള അവരുടെ പുനർ നിർമ്മാണത്തിന് സഹായിക്കുവാൻ എന്തെങ്കിലും വഴികൾ ഉണ്ടായെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇറാഖ് മഹത്തായ ഒരു ജനതയുടെ മഹത്തായ ഒരു രാജ്യമാണ്. അവർക്കു ഏറെയുണ്ട്. ഇത്തരത്തിൽ ആ രാജ്യം പരാജയപ്പെടുവാൻ സത്യത്തിൽ ഒരു കാരണവുമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed