ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1ൽ ഗതാഗത നിയന്ത്രണം


ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1ൽ യാത്രക്കാർ ഇറങ്ങി വരുന്ന സ്ഥലത്തേക്ക് ടാക്സികൾക്കും സർക്കാർ അംഗീകൃത വാഹനങ്ങൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾ പാർക്കിങ് ടെർമിനലിൽ നിർത്തണം. സ്വകാര്യ വാഹനങ്ങളിൽ ടെർമിനലിനു മുന്നിലെത്തി യാത്രക്കാരെ കയറ്റാൻ ഇനി കഴിയില്ല. കാർ പാർക്ക് എ പ്രീമിയം, ബി ഇക്കോണമി എന്നിവയാണ് ടെർമിനൽ ഒന്നിലുള്ളത്. അല്ലെങ്കിൽ വാലെ പാർക്കിങ്ങിനു വണ്ടികൾ നൽകാം. കാർ പാർക്ക് എയിൽ നിന്ന് നടന്നാൽ 5 മിനിറ്റിൽ ടെർമിനൽ ഒന്നിലെത്താം. ഇവിടത്തെ പാർക്കിങ് നിരക്ക് 5 മിനിറ്റ് 5 ദിർഹം, 15 മിനിറ്റ് 15 ദിർഹം, 30 മിനിറ്റ് 30 ദിർഹം. രണ്ടു മണിക്കൂർ വരെ 40 ദിർഹം, 3 മണിക്കൂർ 55 ദിർഹം 4 മണിക്കൂർ 65 ദിർഹം, ഒരു ദിവസം 125 ദിർഹം, അതിനു ശേഷമുള്ള ഓരോ ദിവസവും 100 ദിർഹം. കാർ പാർക്ക് ബിയിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ടെർമിനൽ ഒന്നിലെത്താം. 

പാർക്കിങ് നിരക്ക് ഒരു മണിക്കൂർ 25 ദിർഹം, 2 മണിക്കൂർ 30 ദിർഹം, 3 മണിക്കൂർ 35 ദിർഹം, 4 മണിക്കൂർ 45 ദിർഹം, ഒരു ദിവസം 85 ദിർഹം, അധികമായി ഇടുന്ന ഓരോ ദിവസവും 75 ദിർഹം.

article-image

dhcfghj

You might also like

Most Viewed