ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം സൗദിയിലെത്തി


ഹജ്ജ് തീർത്ഥാടനത്തിനായി സംസ്ഥാനത്ത് നിന്ന് വനിതാ യാത്രികർക്ക് മാത്രമായി സജ്ജമാക്കിയ ആദ്യ വിമാനം സൗദിയിലെത്തി. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി. വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്. നൂറ്റി നാല്പത്തിയഞ്ച് വനിതാ യാത്രക്കാരുമായാണ് കരിപ്പൂരിൽ നിന്ന് വിമാനം സൗദിയിലെത്തിയത്. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിലുൾപ്പെട്ട വനിതാ യാത്രികർക്കായാണ് പ്രത്യേക വിമാനം കരിപ്പൂരിൽ നിന്ന് സർവീസ് നടത്തിയത്. 

ഏറ്റവും പ്രായം കൂടിയ തീർഥാടകയായ എഴുപത്തിയാറ് വയസ്സുള്ള കോഴിക്കോട് സ്വദേശി സുലൈഖയ്ക്ക് കേന്ദ്ര സഹമന്ത്രി ബോർഡിങ് പാസ് നൽകി.സംസ്ഥാനത്തു നിന്ന് ആകെ 16 വിമാനങ്ങളാണ് വനിതാ തീർഥാടകരുമായി ഹജ്ജ് സർവീസ് നടത്തുക. കരിപ്പൂരിൽനിന്ന് 12, കണ്ണൂരിൽ നിന്ന് 3, കൊച്ചിയിൽ നിന്ന് ഒരു വിമാനവുമാണ് വനിതകൾക്കു മാതമായി ക്രമീകരിച്ചിട്ടുള്ളത് . ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിൽ കേരളത്തിൽ നിന്ന് 2,733 തീർഥാടകരാണുള്ളത്. ഇതില്‍ 1718 പേർ കരിപ്പൂരിൽ നിന്ന് പുറപ്പെടും., 563 പേർ നെടുമ്പാശ്ശേരിയിൽ നിന്നും 452 പേർ കണ്ണൂരിൽ നിന്നുമാണ് ഹജ്ജിനായി പുറപ്പെടുക.

article-image

jgjgj

You might also like

Most Viewed