അബുദാബിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുഗതാഗതം ഡിജിറ്റലാക്കുന്നു


അബുദാബിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുഗതാഗതം പൂർണമായും ഡിജിറ്റൽവത്കരിക്കുന്നു. അബുദാബി പോർട്ടിന് കീഴിൽ രൂപം നൽകിയ എടിഎൽപി, മഖ്ത ഗേറ്റ് വേ തുടങ്ങിയവ പുതിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങളിലെയും ചരക്കുഗതാഗതം നിയന്ത്രിക്കുന്നതിന് ഇനി മുതൽ ഈ പുതിയ സംവിധാനത്തിലൂടെയായിരിക്കും. അബുദാബി എയർപോർട്ട്സ് വകുപ്പ്, ഇത്തിഹാദ് എയർപോർട്ട് സർവീസ്, ഇത്തിഹാദ് കാർഗോ എന്നിവ ഈ പുതിയ ഡിജിറ്റൽ സംവിധാനവുമായി കൈകോർക്കും. ചരക്കുഗതാഗതം ഡിജിറ്റലാക്കുന്നതിലൂടെ നടപടികൾ സുഗമമാക്കുക എന്നതാണ് സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

You might also like

  • Straight Forward

Most Viewed