കേരള ബജറ്റ് ആരംഭിച്ചു: ആഗോളസമാധാന സെമിനാറിന് രണ്ട് കോടി

ബജറ്റ് അവതരണം ആരംഭിച്ചു. കൊവിഡിന്റെ പ്രതിസന്ധികളിൽ സംസ്ഥാനം നിന്ന് തിരിച്ചുവരുന്നു. അതിന്റെ പ്രതിഫലനം സാമ്പത്തിക രംഗത്തും ഉണ്ടായേക്കാം എന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിൽ ആഗോളസമാധാന സെമിനാറിന് രണ്ട് കോടി ബജറ്റിൽ വകയിരുത്തി. കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചുതുടങ്ങി. കേന്ദ്ര സർക്കാർറിന് ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്കുപിടച്ച അവസ്ഥയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് സൃഷ്ടിച്ച അസമത്വങ്ങൾക്കിടയിലും കോർപ്പറേറ്റുകളെ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ നികുതി വിഹിതം കേന്ദ്രം അന്യായമായി വെട്ടിക്കുറയ്ക്കുന്നു. വിഭവങ്ങൾ കേന്ദ്രത്തിനും, ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങൾക്കും എന്നതാണ് നില. വിലക്കയറ്റം അതിജീവിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും 2,000 കോടി മാറ്റിവെച്ചു.
ഉന്നത വിദ്യഭ്യാസ രംഗത്തെ നവീകരണം ലക്ഷ്യം ദീർഘകാല ലക്ഷ്യങ്ങൾ വച്ചുള്ള ബജറ്റായിരിക്കും രണ്ടാം പിണറായി സർക്കാറിന്റെ അദ്യ സമ്പൂർണ ബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനങ്ങൾക്ക് കാര്യമായ ബുദ്ധമുട്ട് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിലക്കയറ്റം ഉൾപ്പെടെ നിയന്ത്രിക്കാന്‍ ഇടപെടുലണ്ടാവുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നതാണ് ബജറ്റ്, ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവും. പ്രതിപക്ഷം ഉൾപ്പെടെ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ധനമന്ത്രി പ്രതികരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിയമസഭയിലെത്തി. രാവിലെ 9 മണി മുതലാണ് ബജറ്റ് അവതരണം.