ദുബായിൽ കഴിഞ്ഞ വർഷം ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് 22 ജീവനുകൾ

ദുബായില്‍ കഴിഞ്ഞ വര്‍ഷം ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് 22 ജീവനുകള്‍. ഈ അപകടങ്ങളില്‍ 253 പേര്‍ക്ക് പരിക്കേറ്റതായും ദുബായ് പൊലീസ് അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 46 അപകടങ്ങളാണ് ട്രാഫിക് വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. ഈ അപകടങ്ങളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 47 പേര്‍ക്ക് പരിക്കേറ്റു. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഡെലിവറി സര്‍വീസ് കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് പൊലീസ് വ്യക്തമാക്കി.