ഇന്ത്യൻ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്‌ളൈ ദുബൈ

ദുബൈ: ഇന്ത്യൻ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്‌ളൈ ദുബൈ ഇന്ത്യയ്ക്കു പുറമെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽനിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചു.
അതേസമയം, ട്രാൻസിറ്റ് യാത്രക്കാരെ സ്വീകരിക്കും. മാസങ്ങൾ നീണ്ട വിലക്കിനുശേഷം കഴിഞ്ഞ ദിവസം ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്രാവിലക്കില്‍ യുഎഇ ഇളവ് വരുത്തിയിരുന്നു. യുഎഇ റെസിഡന്റ് വിസയുള്ളവർക്കാണ് യുഎഇ പ്രവേശനം അനുവദിച്ചത്. ഇതിനു പിറകെ യുഎഇ വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഫ്ളൈ ദുബൈ അല്ലാത്ത വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്.