അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്

അബുദാബി: ശനിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15,000,000 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ഖത്തറിലെ പ്രവാസിക്ക്. മലയാളിയായ സനൂപ് സുനില്‍ ജൂലൈ 13ന് എടുത്ത 183947 -ാം നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 32 വയസുകാരനായ സനൂപ് തന്റെ 19 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്‍ക്കും. അബുദാബി ബിഗ് ടിക്കറ്റ് 230-ാം സീരിസ് നറുക്കെടുപ്പാണ് ശനിയാഴ്‍ച രാത്രി നടന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പര്‍ച്ചേസറായി ജോലി ചെയ്യുന്ന സനൂപ് കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നിരവധി വര്‍ഷങ്ങളായി
ബിഗ് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സനൂപ് ഒരു ടിക്കറ്റെടുത്തത്. ആദ്യ ശ്രമത്തില്‍ തന്നെ അദ്ദേഹം ഒന്നാം സമ്മാനം നേടുകയും ചെയ്‍തു.