റാഗിംഗ്: 11 മലയാളി വിദ്യാർത്ഥികൾ മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരുവിലെ ഉള്ളാൾ കനച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിലെ അഞ്ച് വിദ്യാർത്‍ഥികളാണ് റാഗിംഗിന് ഇരയായത്. ഇവർ മലയാളികളാണ്. ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാർത്ഥികളായ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, കാസർഗോഡ്, പത്തനംതിട്ട സ്വദേശികളാണ് ഇവർ.