കോവിഡ് മരണമില്ലാതെ യുഎഇ; ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ഷെയ്ഖ് സായിദ് അൽ നഹ്യാൻ


ദുബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ കോവിഡ് 19 ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് അബുദാബിയി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഇന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യ രംഗത്തെ മുന്നണിപ്പോരാളികൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. സുരക്ഷാ പാലനത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed