തടവുകാർക്ക് വിചാരണ വീഡിയോ കോൺഫറൻസ് വഴി ലഭ്യമാക്കും

ദുബൈയിൽ ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് വിചാരണ ഇനിമുതൽ വീഡിയോ കോൺഫറൻസ് വഴിയും ലഭ്യമാക്കും. സമയ ലാഭത്തിനായി സ്കൈപ്പ് വഴി വിചാരണകൾ നടത്തുമെന്നും ഈ സ്മാർട്ട് സംവിധാനം നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നും ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവൻ ബ്രിഗേഡിയർ ജമാൽ സാലെം അൽ ജലാഫ് പറഞ്ഞു.
ഈ സ്മാർട്ട് സംവിധാനം നടപ്പാകുന്നതോടെ കോടതി മുറികളിൽ പോകാതെ തന്നെ വിചാരണകൾ നടത്താം. മൊത്തം നടപടികളുടെ എണ്ണം ഏഴിൽ നിന്ന് മൂന്നായി കുറയ്ക്കാനും ഇതുവഴി സാധിക്കും. അതുമാത്രമല്ല കേസ് ഫയലുകൾ കൊണ്ടുനടക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ഖിസൈസിലെ ദുബൈ പോലീസ് അസ്ഥാനത്താണ് വെർച്വൽ കോടതിമുറി സജ്ജമാക്കിയിരിക്കുന്നത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽപെട്ട് കഴിയുന്നവരെയാണ് ഈ സംവിധാനം വഴി വിചാരണ ചെയ്യുക.