ബോളിവുഡ് താരം ഇഷ കോപികർ ബി.ജെ.പിയിൽ ചേർന്നു

മുംബൈ: ബോളിവുഡ് നടി ഇഷ കോപ്പികർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശം. ഇതിന് പിന്നാലെ ബി.ജെ.പിയുടെ വനിതാ ട്രാൻസ്‌പോർട്ട് വിഭാഗത്തിന്റെ വർക്കിംഗ് പ്രസിഡണ്ടായി ഇഷ കോപ്പികറിനെ നിയമിച്ചു.
എല്ലാവർക്കും നന്ദി, രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകും. പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം എന്റെ കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിക്കും. ബി.ജെ.പിയിൽ ചേർന്ന ശേഷം ഇഷ കോപ്പികർ പ്രതികരിച്ചു.
2000−ല്‍ ഋതിക് റോഷൻ നായകനായ ഫിസ എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക്, കന്നഡ, മറാത്തി ഭാഷാ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു ബോളിവുഡ് നടി കരീന കപൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.