ദുബൈ ജെ.എസ്.എസ് സ്കൂൾ വിദ്യാർത്ഥികൾ പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കി

ദുബൈ : പെരുന്നാൾ ആഘോഷം വേറിട്ടതാക്കി ജെഎസ്എസ് സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ തൊഴിലാളികൾക്ക് ഈദ് സമ്മാനം വിതരണം ചെയ്തായിരുന്നു ഇവരുടെ പെരുന്നാൾ ആഘോഷം.
സ്കൂളിൽ തങ്ങൾ എന്നും കണ്ടുമുട്ടുന്ന തൊഴിലാളികൾക്ക് പെരുന്നാൾ തലേന്ന് സമ്മാനപൊതികൾ നൽകിയാണ് വിദ്യാർത്ഥികൾ തങ്ങളുടെ ചെറിയപെരുന്നാൾ ആഘോഷം അർഥവത്താക്കിയത്.
സ്കൂൾ ബസ് ഡ്രൈവറായും ആയയായും ക്ലീനർമാരായും സ്കൂളിൽ തൊഴിലെടുക്കുന്നവർ നിറഞ്ഞ മനസോടെ കുട്ടികളിൽ നിന്ന് സമ്മാനപ്പൊതികൾ ഏറ്റുവാങ്ങി.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയായിരുന്നു കുട്ടികളുടെ സമ്മാനവിതരണം. പെർഫ്യൂമുകൾ, ചായപ്പൊടി, ടൂത്ത് പേസ്റ്റ്, ഫേസ് വാഷ്, കപ്പ് എന്നിവ ഉൾപ്പെടുന്നതാണ് ഈദിയ കിറ്റുകൾ.