എക്സ്പോ 2020 : തയ്യാറാകുന്നത് 14 ബസ് േസ്റ്റഷനുകൾ

അബുദാബി : വേൾഡ് എക്സ്പോയോട് അനുബന്ധിച്ചു പുതിയ ബസ് േസ്റ്റഷനുകൾ നിർമ്മിക്കാനും പ്രധാന േസ്റ്റഷനുകൾ ലോകോത്തര സംവിധാനങ്ങളോടെ നവീകരിക്കാനുമുള്ള വൻ പദ്ധതിക്ക് ആർ.ടി.എ രൂപം നൽകി. എട്ടു പുതിയ േസ്റ്റഷനുകളാണു നിർമ്മിക്കുക. ഇതിൽ മൂന്നെണ്ണം സ്ഥിരവും അഞ്ചെണ്ണം താൽക്കാലികവുമായിരിക്കും. മൊത്തം 14 േസ്റ്റഷനുകളാണ് എക്സ്പോയുടെ ഭാഗമാകുന്നത്. ബിസിനസ് ബേ, ജബൽഅലി, അൽ ബറാഹ എന്നിവിടങ്ങളിൽ സ്ഥിരം േസ്റ്റഷനുകളും ദുബൈ സിലിക്കോൺ ഒയാസിസ്, ഗ്ലോബൽ വില്ലേജ്, മെയ്ദാൻ, പാം ജുമൈറ, ജെദ്ദാഫ് എന്നിവിടങ്ങളിൽ താൽക്കാലിക േസ്റ്റഷനുകളും നിർമ്മിക്കാനാണ് പദ്ധതി.
അൽ ഗുബൈബ, ഇത്തിസലാത്ത്, യൂണിയൻ സ്ക്വയർ എന്നിവ ഉൾപ്പെടെ നിലവിലുള്ള ആറു േസ്റ്റഷനുകൾ നൂതന സംവിധാനങ്ങളോടെ നവീകരിക്കും. അൽ മക്തൂം വിമാനത്താവളം, ദുബൈ രാജ്യാന്തര വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ബസ് യാത്രയ്ക്കു കൂടുതൽ സൗകര്യങ്ങളൊരുക്കും. അൽഖൂസിൽ പുതിയ ഡിപ്പോ നിർമ്മിക്കാനും പദ്ധതിയുണ്ട്. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ പത്തുവരെ നടക്കുന്ന എക്സ്പോയോട് അനുബന്ധിച്ച് മെട്രോ പാത ദീർഘിപ്പിക്കൽ ഉൾപ്പെടെ ഗതാഗതമേഖലയിൽ സുപ്രധാന പദ്ധതികൾ പുരോഗമിക്കുകയാണ്.