ആധാറിന് ദുബൈ ലോക സർക്കാർ ഉച്ചകോടി പുരസ്കാരം

ദുബൈ : ഇന്ത്യയിലെ ആധാർ കാർഡിന് ദുബൈ ലോക സർക്കാർ ഉച്ചകോടി അവാർഡ്. യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ്‍ സായിദ് ആൽനഹ്‍യാനാണ് ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ഭരണരംഗത്തെ മികച്ച ഉദ്യമങ്ങൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചത്. വളർന്നുവരുന്ന മികച്ച ഭരണതല സാങ്കേതിക വിദ്യക്കുള്ള പുരസ്കാരത്തിനാണ് യു.ഐ.ഡി.ഐ.എ നടപ്പാക്കുന്ന ആധാർ കാർഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആസ്ത്രേലിയയുടെ നാഷണൽ സിറ്റീസ് പെർഫോമൻസ് ഫ്രെയിം വർക്ക്, ടാൻസാനിയയുടെ പോർട്ടബിൽ ഡി.എൻ.എ സീക്വൻസ് എന്നീ സർക്കാർ പദ്ധതികൾക്കൊപ്പമാണ് ആധാർ പുരസ്കാരം പങ്കിട്ടത്.
മൊബൈൽ ഫോണ്‍ വഴി സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ മികച്ച എം ഗവൺമെന്റ് അവാർഡിന് ഇന്ത്യയിലെ ഉമംഗ് എന്ന മൊബൈൽ ആപ്ലിക്കേഷനും പുരസ്കാരമുണ്ട്.