ജ​നു​­​വ​രി­ ഒ​ന്ന്­ മു​­​ത​ൽ സൗ​­​ദി​­​യി​ൽ പു​­​തി​­​യ ലെ​­​വി­ പ്രാ​­​ബ​ല്യ​ത്തി​­​ൽ


ദമാം : വിദേശികളുടെ മേൽ പുതിയതായി ഏർപ്പെടുത്തിയ ലെവി ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ പുതുക്കുന്പോഴാണ് പുതിയ ലെവി അടക്കേണ്ടത്. നേരത്തെ ഇഖാമ പുതിക്കിയവർക്കും ജനുവരി ഒന്നുമുതൽ ലെവി ബാധകമാണെന്ന് മന്ത്രലയം അറിയിച്ചു. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിനും ലെവി നിർബന്ധമാണ്. ഇത് വർഷത്തിൽ ഒന്നിച്ചാണ് അടക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 

സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികൾക്ക് ജനുവരി ഒന്നു മുതൽ പ്രതിമാസം 400 റിയാൽ ലെവി നൽകണം. ഇവർക്ക് ഇഖാമ പുതുക്കാൻ ഒരു വർഷത്തേക്ക് 4800 റിയാൽ ലെവിയും 100 റിയാൽ വർക്ക് പെർമിറ്റിനും ഇഖാമ ഫീസായി 650 റിയാലും അടക്കം 5550 റിയാൽ ചെലവാകും. 2019ൽ ഇത് 7950 റിയാലായി ഉയരും.

അതേസമയം വിദേശികളെക്കാൾ സ്വദേശികൾ കൂടുതലള്ള സ്ഥാപനങ്ങളിൽ ഓരോ വിദേശിയുടെ പേരിലും പ്രതിമാസം 300 റിയാലും വർഷം 3600 റിയാലും ലെവി നൽകേണ്ടി വരും. 2019ൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികൾക്ക് വർഷത്തിൽ 7200 റിയാലും 2020ൽ 9600 റിയാലും ലെവി നൽകണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed