ദുബൈ മെട്രോ റെഡ് ലൈൻ ജനുവരി 5 മുതൽ ഭാഗികമായി അടയ്ക്കും

ദുബൈ : ദുബൈ മെട്രോ റെഡ് ലൈൻ ജനുവരി അഞ്ചു മുതൽ ഭാഗികമായി അടയ്ക്കും. ദുബൈ എക്സ്പോ 2020 വേദിയിലേക്കുള്ള റൂട്ട് 2020−യുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് റെഡ് ലൈൻ അടയ്ക്കുന്നതെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) വ്യക്തമാക്കി. 2019 പകുതി വരെ ഏകദേശം 18 മാസത്തേക്കാണിത്. ഇബ്ൻ ബത്തൂത്ത മുതൽ ജെ.എൽ.റ്റി വരെയുള്ള േസ്റ്റഷനുകളാണ് അടയ്ക്കുന്നത്.
യാത്രക്കാർക്ക് ബുദ്ധിമുട്ട് വരാതിരിക്കാൻ ഇരു േസ്റ്റഷനുകൾക്കുമിടയിൽ സൗജന്യ ഷട്ടിൽ ബസ് സേവനം നടത്തുമെന്നും ആർ.ടി.എ അറിയിച്ചിട്ടുണ്ട്. മെട്രോ സർവ്വീസ് നടക്കുന്ന സമയം മുഴുവനും സൗജന്യ ഷട്ടിൽ സേവനം ലഭ്യമാകും.
എക്സ്പോ വേദിയിലേക്കുള്ള 15 കിലോ മീറ്റർ റെയിൽ പാതയാണ് റൂട്ട് 2020. ഇബ്ൻ ബത്തൂത്ത േസ്റ്റഷനും ജെ.എൽ.റ്റി േസ്റ്റഷനും ഇടയിലുള്ള നഖീൽ ഹാർബർ ആൻഡ് ടവർസ്റ്റഷനിൽ നിന്നാണ് റൂട്ട് 2020 തുടങ്ങുന്നത്. കഴിഞ്ഞ ജൂലൈ28 മുതൽ വെള്ളി, ശനി ദിവസങ്ങളിൽ സാമാനമായ രീതിയിൽ റെഡ് ലൈൻ ഭാഗികമായി അടച്ച് റൂട്ട് 2020യുടെ നിർമ്മാണം തുടങ്ങിയിരുന്നു.