മു­ഹമ്മദ് ബിൻ റാ­ഷിദ് സൗ­രോ­ർ­ജ്ജ പാ­ർ­ക്കിൽ പു­തി­യ ഊർ­ജ പദ്ധതി­ നടപ്പാ­ക്കു­ന്നു­


ദുബൈ : മുഹമ്മദ് ബിൻ റാഷിദ് സൗരോർജ പാർക്കിൽ ലോകത്തിലെ ഏറ്റവും വലിയ കോൺസൻട്രേറ്റഡ് സോളർ പവർ പദ്ധതി (സി.എസ്.പി) നടപ്പാക്കുന്നു. 1420 കോടി ദിർഹം ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വഴി 700 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. പദ്ധതിയുടെ പ്രഖ്യാപനം  യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടത്തി.  

കണ്ണാടികളുടെയോ ലെൻസുകളുടെയോ സഹായത്തോടെ സൂര്യപ്രകാശത്തെ ഒരു സ്ഥലത്തേക്കു കേന്ദ്രീകരിച്ച് ഊർജോൽപാദനം സാധ്യമാക്കുന്ന പദ്ധതിയാണു സി.എസ്.പി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ നാലാം ഘട്ടത്തിലാണു സി.എസ്.പി ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബൈയിയുടെ വൈദ്യുതി ഗ്രിഡിലേക്ക് 700 മെഗാവാട്ട് ശുദ്ധ ഊർജം ഇതുവഴി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 

ശുദ്ധ ഊർജ പദ്ധതി 2050ൽ ഉറച്ച പുരോഗതിയാണു ദുബൈ നേടിയിരിക്കുന്നതെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ശുദ്ധ ഊർജത്തിന്റെയും ഹരിത ഊർജത്തിന്റെയും ആഗോള കേന്ദ്രമാകുകയാണു ദുബായിയുടെ ലക്ഷ്യം. ‌കാർബൺ ഏറ്റവും കുറവു പുറത്തുവിടുന്ന സ്ഥലമായി 2030 ആകുന്പോഴേക്കും ദുബൈയിയെ മാറ്റാനാണു ശ്രമിക്കുന്നത്.

സ്വദേശികളായ വിദഗ്ദ്ധർ അവരുടെ കഴിവു തെളിയിച്ചതോടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവർ തയാറാണെന്നാണു വ്യക്തമാകുന്നതെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സി.എസ്.പി പദ്ധതി കരാർ സൗദി അറേബ്യയിലെ എ.സി.ഡബ്ല്യു.എ പവർ, ചൈനയുടെ ഷാങായി ഇലക്ട്രിക് എന്നിവയടങ്ങുന്ന കൺസോർഷ്യത്തിനു ലഭിച്ചു. 

You might also like

  • Straight Forward

Most Viewed