ഷാർജയിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ വൻ അഗ്നിബാധ

ഷാർജ : അൽ നഹ്ദ പാർക്കിനടുത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ വൻ അഗ്നിബാധ. ആർക്കും പരുക്കില്ല. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു തീപിടിത്തം. നിർമാണത്തിലുള്ള പതിനെട്ട് നില മുഴുവൻ കത്തിനശിച്ചു. സംഭവ സമയം കെട്ടിടത്തിൽ ജോലിക്കാർ ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തിയ തീ അണച്ചു.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ആദ്യം തീ കണ്ടത്. തുടർന്ന് സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു.