ദുബായിലെ എമിറേറ്റ്സ് ഹിൽസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ദുബായ് : ദുബായിലെ എമിറേറ്റ്സ് ഹിൽസിൽ നേപ്പാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയ്ക്ക് ഏകദേശം 20നു മുകളിൽ പ്രായം വരും. സംഭവവുമായി ബന്ധപ്പെട്ട് നേപ്പാളി സ്വദേശി തന്നെയായ മഒരു തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ക്ലീനർ ആയി ജോലി ചെയ്തിരുന്ന വില്ലയിൽ വെച്ചാണ് കൊലപാതകം നടന്നതെന്നണ് പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം വീടിനു പുറകിലുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
ഒരു ഇന്ത്യൻ കുടുംബം താമസിച്ചു വരുന്ന ഈ വില്ലയിൽ യുവതി പ്രതിയോടൊപ്പം ഒരു രാത്രി ചെലവിട്ടതയാണ് റിപ്പോർട്ട്. പ്രതിയെ കാണുന്നതിന് വേണ്ടി ടാക്സിയിൽ വനിത വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭ്യമായിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതുന്നതെന്ന് എമിറേറ്റ്സ് ഹിൽസ് സെക്യൂരിറ്റി സ്റ്റാഫ് പറയുന്നു.