മനു­ഷ്യക്കടത്ത് തടയാൻ യു­.എ.ഇ പഞ്ചവത്സര പദ്ധതി­ക്ക് തു­ടക്കമി­ട്ടു­


ദുബായ് : മനുഷ്യക്കടത്ത് തടയുന്നതിനും വനിതക ളുടെയും കുട്ടികളുടെയും സംരക്ഷണം ഉപ്പ് വരുത്തുന്നതിനും യു.എ.ഇ പഞ്ചവൽസര പദ്ധതിക്ക് തുടക്കമിട്ടു. ദുബൈ ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രനും (ഡിഫ്‌വാക്) ദുബൈ പോലീസും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ‘നിങ്ങളെ സംരക്ഷിക്കുന്നതു ഞങ്ങൾക്കു സന്തോഷം നൽകുന്നു’ എന്നാണ് പദ്ധതിക്ക്  പേര് നൽകിയിരിക്കുന്നത്. 

മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കും സംഘടനകൾക്കും സഹായം നൽകുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. മനുഷ്യക്കടത്തിനെതിരെ പ്രതിരോധക്കോട്ട തീർക്കാനുള്ള നടപടികൾ വർഷങ്ങൾക്കു മുൻപേ രാജ്യം തുടങ്ങിയിരുന്നു. മനുഷ്യക്കടത്തു നടത്തുന്നവരെയും അതുമായി സഹകരിക്കുന്നവരെയും നിയമവിരുദ്ധമായി രാജ്യത്തു കടക്കുന്നവരെയും വെറുതെ വിടില്ല.

മനുഷ്യക്കടത്തിന് ഇരകളാകുന്ന അതതു രാജ്യങ്ങളിലെ പൗരന്മാരെയും ബോധവൽക്കരണത്തിൽ പങ്കാളികളാക്കുമെന്നു ദുബൈ പോലീസിലെ മനുഷ്യക്കടത്ത് നിരീക്ഷണവിഭാഗം മേധാവി ലഫ്. കേണൽ ഡോ. സുൽത്താൻ അൽ ജമാൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed