കാണാതായ ഇന്ത്യൻ ബിസിനസ്‌മാൻ ഫുജൈറ ബീച്ചിൽ മരിച്ച നിലയിൽ


കഴിഞ്ഞ ഒരാഴ്ചയായി കാണാതായ ഇന്ത്യൻ ബിസിനസ്‌മാനെ ഫുജൈറ ബീച്ചിൽ മരിച്ച നിലയില കണ്ടെത്തി. ഫുജൈറയിലെ ദിബ്ബയ്ക്കടുത്ത് നിന്നാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. കാണാതായി ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടു കിട്ടിയത്. ബീച്ചിനടുത്തുള്ള റോഡില അദ്ധേഹത്തിന്റെ കാർ പാർക്ക്‌ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

യു എ ഇ യിലെ നടിഗ എസ് എം കോളേജ് അലുംനിയുടെ ചെയർമാൻ ആയിരുന്നു അയ്യപ്പൻ. ജനവരി 15നു നടത്താനിരുന്ന കോളേജ് റീയൂണിയന്റെ ഇൻ ചാർജ് ഇദ്ദേഹത്തിനായിരുന്നു.

എന്നാൽ ജനുവരി 13 മുതൽ ഇദ്ദേഹത്തെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീട്ടില് പോയി നോക്കിയപ്പോൾ മൊബൈൽ എടുക്കാതെയാണ് പോയിരിക്കുന്നതെന്ന് മനസിലായി. തുടർന്ന് ആശുപത്രികളടക്കം എല്ലായിടങ്ങളിലും അന്വേഷിച്ചതായി അദ്ധേഹത്തിന്റെ അടുത്ത ബന്ധുവായ പ്രദീപ്‌ അറിയിച്ചു.

അവസാനം ജനുവരി 14ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. അടുത്ത ദിവസം അദ്ധേഹത്തിന്റെ മൃതദേഹം ബീച്ചിനടുത്ത് കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു.

എമിേററ്റ്സ് തിരിച്ചറിയൽ കാർഡും കാറിന്റെ കീയും പോക്കറ്റിൽ ഉണ്ടായിരുന്നതിനാൽ ആളെ തിരിച്ചറിയാൻ പോലീസിനു കഴിഞ്ഞു.

65 വയസ്സുള്ള അയ്യപ്പൻ ദുബായിൽ ഒരു ഹോൾസെയ്ൽ സ്റ്റേഷനറി നടത്തുകയായിരുന്നു. അദ്ദേഹത്തിനു കടബാധ്യതകൾ ഉള്ളതായി അടുപ്പമുള്ളവർക്ക് ആർക്കും തന്നെ അറിയില്ല. ദുബായിൽ അൽ ഇസ്തമരാർ ഓഫീസ് മെറ്റീരിയൽ ട്രേഡിംഗ് സ്ഥാപനത്തിന്റെ ഉടമയാണ്.

ഇത് ആത്മഹത്യയാണോ അപകടമരണമാണോ എന്ന ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. ഫോറൻസിക് പരിശോധനകൾ നടന്നു വരികയാണ്. ബീച്ചിനടുത്തുള്ള റോഡില അദ്ധേഹത്തിന്റെ കാർ പാർക്ക്‌ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദുബായിലെ മുഹൈസ്നയിലുള്ള വീട്ടിലാണ് 10 വർഷത്തോളമായി അയ്യപ്പൻ താമസിച്ചു വന്നിരുന്നത്. അദ്ദേഹം ഭാര്യയോടും രണ്ട് മക്കളോടും ഒപ്പമാണ് താമസിച്ചിരുന്നത്. അവർ നാല് മാസം മുന്പ് വരെ യു എ ഇ യിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed