വടകരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു: സംഭവത്തില്‍ ദുരൂഹത

വടകരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് യുവാവ് നിലയില്‍. അബദ്ധത്തില്‍ വീണതോ പിടിവലിക്കിടയില്‍ തള്ളിയിട്ടതാണോ എന്നു വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തെക്കന്‍ ജില്ലയില്‍ നിന്നുള്ള ആളാണെന്നു കരുതുന്നു. മുപ്പത്തഞ്ചു വയസ് തോന്നിക്കുന്നതായി പോലീസ് അറിയിച്ചു.ഇന്നു പുലര്‍ച്ചെ എടോടി-പുതിയ സ്റ്റാന്റ് റോഡില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ജീപ്പാസ് ബില്‍ഡിംഗിലാണ് സംഭവം. എസ്‌ഐ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചയാളുടേതെന്ന് കരുതുന്ന ബാഗ് കെട്ടിടത്തില്‍ നിന്നു പോലീസ് കണ്ടെടുത്തു. മലയാളം പ്രസിദ്ധീകരണങ്ങളും തുണിയും ഇതില്‍ നിന്നു ലഭിച്ചു. തിരിച്ചറിയല്‍ രേഖകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇവ പോലീസ് പരിശോധിച്ചുവരുന്നതേയുള്ളൂ.
ഇയാളെ രണ്ടാഴ്ചയായി ഈ ഭാഗത്ത് കാണാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാര്‍ പറഞ്ഞു. ചിലരോടൊപ്പം കോണ്‍ക്രീറ്റ് ജോലിക്കു പോകാറുണ്ടെന്നാണ് വിവരം. ഇയാള്‍ എവിടെയാണ് താമസിച്ചിരുന്നതെന്നത് വ്യക്തമല്ല. ഒപ്പമുള്ളവരെ കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നു. ഈ പരിസരം രാത്രിയായാല്‍ മയക്കുമരുന്നു സംഘങ്ങളുടെ പിടിയിലാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.