വീട്ടിലെ ക്രൂരത: പിതാവിനെതിരെ പരാതിപ്പെട്ട് 10 വയസ്സുകാരൻ; ദുബായ് പോലീസ് കേസെടുത്തു

ദുബായ്: വീട്ടിൽ പിതാവ് നിരന്തരം നടത്തുന്ന ക്രൂരതകൾക്കെതിരെ 10 വയസ്സുകാരൻ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴി പരാതി നൽകി. ഭയം കാരണം കുട്ടിക്ക് ഇത് വരെ പുറത്തുപറയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, സ്കൂളിലെ സാമൂഹിക പ്രവർത്തകയുടെ പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ് സഹായം തേടാൻ കുട്ടിയെ പ്രേരിപ്പിച്ചത്.
ദുബായ് പോലീസ് ഉടനടി ഇടപെട്ട് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുകയും, കുറ്റം സമ്മതിച്ച പിതാവിനെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി പോലീസ് അധികാരികൾ വ്യക്തമാക്കി. ഇത്തരം കേസുകൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യാൻ അധികൃതർ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു.
aa