ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താം സ്വർണ മെഡൽ നേടിയെടുത്ത് സ്ക്വാഷ് സംഘം

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താം സ്വർണ മെഡൽ നേടിയെടുത്ത് സ്ക്വാഷ് സംഘം. പാക്കിസ്ഥാനെ 2−1 എന്ന സ്കോറിന് വീഴ്ത്തിയാണ് ഇന്ത്യൻ പുരുഷ ടീം സുവർണനേട്ടത്തിലേക്ക് എത്തിയത്. മൂന്ന് സിംഗിൾസ് പോരാട്ടങ്ങൾ ഉൾപ്പെട്ട ഫൈനൽ മത്സരത്തിൽ തോൽവിയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഇന്ത്യയുടെ എം. മഹേഷിനെ നാസിർ ഇഖ്ബാൽ 11−8,11−3,11−2 എന്ന സ്കോറിന് വീഴ്ത്തി. എന്നാൽ, രണ്ടാം മത്സരത്തിൽ ഇന്ത്യൻ സൂപ്പർതാരം സൗരവ് ഘോഷാൽ 11−5,11−1,11−3 എന്ന സ്കോറിന് മുഹമ്മദ് അസിമിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ സമനില പിടിച്ചു.
നൂർ സമാനെതിരായ അഞ്ച് ഗെയിം നീണ്ട അന്തിമ പോരിൽ അഭയ് സിംഗ് വിയർത്തെങ്കിലും ഇന്ത്യ വിജയം കൈവിട്ടില്ല. സ്കോർ:11−7, 9−11, 7−11, 11−9, 12−10. ഹാംഗ്ഷു ഗെയിംസിലെ ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനോടേറ്റ തോൽവിക്കുള്ള പ്രതികാരം കൂടിയായി ഈ ജയം. നേരത്തെ, സ്ക്വാഷ് ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ വെങ്കല മെഡൽ നേടിയിരുന്നു.
czdc