ഐബിഎസ്എ വേൾഡ് ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിന് വിജയം


ഇന്റർനാഷണൽ ബ്ലൈന്‍ഡ് സ്‌പോർട്‌സ് ഫെഡറേഷന്‍ വേൾഡ് ഗെയിംസിൽ ഇന്ത്യന്‍ വനിത അന്ധ ക്രിക്കറ്റ് ടീമിന് സ്വർണം. ശനിയാഴ്ച നടന്ന ഫൈനലിൽ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ടീം ഇന്ത്യ വിജയം നേടിയത്. ഓസ്ട്രേലിയയെ നിശ്ചിത 20 ഓവറിൽ 114/8 എന്ന നിലയിൽ ഇന്ത്യ ഒതുക്കി. പിന്നീട് മഴയെ തുടർന്ന് പുതുക്കിയ വിജയലക്ഷ്യം വളരെ എളുപ്പത്തിൽ ഇന്ത്യ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 114 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായതോടെ മോശം തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഫൈനലിലും മികവ് ആവർത്തിച്ചപ്പോൾ പവർപ്ലേയിൽ 29 റണ്‍സ് നേടാനേ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞുള്ളൂ. എട്ടാമത്തെയും ഒമ്പതാമത്തെയും ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയ 39/3 എന്ന നിലയിലായി. സി ലൂയിസും സി വെബെക്കും ചേർന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതാണ് ഓസീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
പിന്നീട് മഴയെത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിർണയിച്ചു. ഒന്‍പത് ഓവറിൽ 42 എന്നതായിരുന്നു പിന്നീട് തീരുമാനിച്ച വിജയലക്ഷ്യം. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആക്രമിച്ചുകളിക്കാന്‍ തുടങ്ങി. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകൾ വിജയലക്ഷ്യം മറികടന്നത്.
dfgd