ഇസ്രായേലിൽ കോവിഡിന്‍റെ പുതിയ വകഭേദം: രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു
ഇസ്രായേലിൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഒമിക്രോൺ വകഭേദത്തിന്‍റെ ബി.എ 1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകൾ അടങ്ങിയതാണ് പുതിയ വകഭേദമെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളർച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. നിലവിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിന് ആവശ്യമില്ലെന്നുമാണ് ഇസ്രായേൽ ആരോഗ്യമന്ത്രാലയം പറയുന്നത്. പുതിയ വകഭേദം ആശങ്കപ്പെടുത്തുന്നതല്ലെന്ന് ഇസ്രായേൽ പാൻഡമിക് റെസ്പോൺസ് ചീഫ് സൽമാൻ സാർക്കയും പ്രതികരിച്ചു.

