വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനോട് 62 റൺസിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 260 റൺസ് നേടി. 46.4 ഓവറിൽ 198 റണ്‍സിന് ഇന്ത്യ ഓൾഔട്ടായി. ആമി സാറ്റർവൈറ്റ് (75), അമേലിയ കർ (50) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് കിവീസ് മികച്ച സ്കോർ നേടിയത്. കാറ്റി മാർട്ടിൻ (41), സോഫി ഡിവൈൻ (35) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി പൂജ വസ്ത്രാകർ നാല് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ ഒരുഘട്ടത്തിലും ജയപ്രതീക്ഷ ഉയർത്തിയില്ല. തുടക്കത്തിൽ സ്കോറിംഗിന് തന്നെ ഇന്ത്യൻ ബാറ്റർമാർ വിഷമിച്ചു. 63 പന്തിൽ 71 റൺസ് നേടിയ ഹർമൻപ്രീത് കൗർ മാത്രമാണ് പൊരുതിയത്. കിവീസിനായി അമേലിയ കർ, ലിയ തഹൂഹു എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി.