ജനവിധി അംഗീകരിക്കുന്നു; തോൽവിയിൽനിന്നും പാഠം ഉൾക്കൊള്ളും രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു. തോൽവിയിൽനിന്നും പാഠം ഉൾക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ജനവിധി നേടിയവർക്ക് ആശംസകൾ. കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്ടമാകുകയും ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ധ് എന്നിവിടങ്ങളിൽ തകർന്നടിയുകയും ചെയ്തു.