കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു: ടീം ​ഇ​ന്ത്യ വി​വാ​ദ​ത്തി​ൽ


മെൽബൺ: ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടീം ഇന്ത്യയിലെ അഞ്ച് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപണം. ഇത് സംബന്ധിച്ച് ബിസിസിഐ അന്വേഷണം തുടങ്ങിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രോഹിത് ശർമ, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നീ താരങ്ങൾക്കെതിരേയാണ് ആരോപണം. ബയോ ബബിൾ ലംഘിച്ച് താരങ്ങൾ റെസ്റ്റോറൻഡിൽ ഭക്ഷണം കഴിക്കാൻ എത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ഹോട്ടലിന് പുറത്ത് ഋഷഭ് പന്ത് ആരാധകനെ കെട്ടിപ്പിടിച്ചുവെന്നും വാർത്തകളുണ്ട്.സംഭവത്തിൽ ടീം മാനേജ്മെന്‍റോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിഡ്നിയിൽ ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന്‍റെ മുന്നൊരുക്കത്തിലാണ് ടീം. ജനുവരി നാലിന് മാത്രമേ ടീം മെൽബണിൽ നിന്നും സിഡ്നിയിലേക്ക് തിരിക്കൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed