നാണക്കേട്, തല കുനിച്ച് മെസിയും സംഘവും; ബയേണിനോട് എട്ട് നിലയിൽ പൊട്ടി ബാഴ്സ

ലിസ്ബൺ: യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ നാണംകെട്ട് ബാഴ്‌സലോണ. ബയേൺ മ്യൂനിച്ചിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ പരാജയം. ഇതോടെ ബയേൺ മ്യൂനിച്ച് സെമിയിൽ പ്രവേശിച്ചു. തോമസ് മുള്ളർ, ഫിലിപെ കുടിഞ്ഞോ എന്നിവർ ഇരട്ടഗോൾ നേടി. ഇവാൻ പെരിസിച്ച്, സെർജെ നാബ്രി, ജോഷ്വ കിമ്മിച്ച്, റോബർട്ട് ലെവൻഡോസ്‌കി എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകൾ. ലൂയിസ് സുവാരസ് ബാഴ്‌സയ്ക്കായി ഒരു ഗോൾ മടക്കി. ഒരുഗോള്‍ ബയേണിന്റെ ദാനമായിരുന്നു.