ഇന്ത്യയിൽ കോവിഡിനെതിരെ മൂന്ന് വാക്സിനുകൾ ഒരുങ്ങുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസിനെതിരായ മൂന്ന് വാക്സിനുകൾ വിവിധ പരീക്ഷണഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരുടെ അന്തിമ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ രാജ്യം വാക്സിനുകളുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വാക്സിൻ വികസിപ്പിച്ച് കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ സമയത്തിൽ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രൂപരേഖ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരെ പ്രധാനമന്ത്രി ആദരവ് അറിയിച്ചു.