ഏഷ്യ കപ്പ് : ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ

ടോക്യോ : ഏഷ്യ കപ്പ് വനിതാ ഹോക്കിയിൽ ഗ്രൂപ്പ് ചാന്പ്യന്മാരായി ഇന്ത്യ ക്വാർട്ടറിൽ. ചൊവ്വാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. വന്ദന കടാരിയ (54), ഗുർജിത് കൗർ (55) എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ ഗോളുകൾ. മൂന്നു മത്സരങ്ങളിൽ ഒന്പതു പോയിന്റാണ് ഗ്രൂപ്പ് ചാന്പ്യന്മാരായ ഇന്ത്യയുടെ സന്പാദ്യം. വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ കസാഖ്സ്താനാണ് ഇന്ത്യയുടെ എതിരാളി. നേരത്തെ ചൈനയ 4−1നും സിംഗപ്പൂരിനെ പത്ത് ഗോളിനും ഇന്ത്യ തോൽപ്പിച്ചുരുന്നു.