സര്‍ദാർ സിങ്ങിനും ദേവേന്ദ്ര ജജാരിയയ്ക്കും ഖേല്‍ രത്ന

ന്യൂഡൽഹി : ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാഅത്‍ലറ്റിക്സ് താരം ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. പി.ടി. ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും സമിതിയിൽ അംഗങ്ങളാണ്. ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്ന പുരസ്ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്. അര്‍ജ്ജുന അവാര്‍ഡിന്റെ പട്ടിക അല്‍പ്പസമയത്തിനകം പുറത്തുവരുമെന്നാണ് സൂചന.