അത്‌ലറ്റ് ജിതിൻ പോളിനെ ദേശീയ ക്യാമ്പിൽ നിന്നു പുറത്താക്കി

പട്യാല : ഹർഡിൽ ചാന്പ്യൻ ജിതിൻ പോളിനെ പട്യാലയിലെ ദേശീയ ക്യാന്പിൽ നിന്നു പുറത്താക്കി. ജിതിന്‍റെ ബാഗിൽ നിന്നു നാഡ (നാഷണൽ ആന്റി-ഡോപ്പിങ് ഏജൻസി) നിരോധിക്കപ്പെട്ട മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജൂലൈ 6 മുതൽ ഭുവനേശ്വറിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിന് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് ജിതിന്റെ ബാഗിൽ നിന്നും നിരോധിക്കപ്പെട്ട മരുന്നുകളും, സിറിഞ്ചും കണ്ടെടുത്തത്.
തിങ്കളാഴ്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാൻ ജിതിനു നിർദേശം നൽകി. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാൽ നാല് വർഷം വരെ വിലക്കിന് സാധ്യതയുണ്ട്.