സെക്രട്ടേറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് - യുവമോര്‍ച്ച സംഘര്‍ഷം

തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് - യുവമോര്‍ച്ച സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും വടിയും മറ്റും വലിച്ചെറിഞ്ഞു. സര്‍ക്കാരിനെതിരായ ഉപരോധ സമരത്തിനിടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടൽ.
പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്നലെ ഉപരോധ സമരം ആരംഭിച്ചത്. സമരം നടത്തുന്നതു സംബന്ധിച്ച പൊലീസിന്റെ ചില നിര്‍ദ്ദേശങ്ങളാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് പ്രാധമീക വിവരം.
ആദ്യഘട്ടത്തില്‍ സംഘര്‍ഷം നിയന്ത്രിച്ചെങ്കിലും വീണ്ടും ഇരുകൂട്ടരും ഏറ്റുമുട്ടി. പാളയം ഭാഗത്തു നിന്നും പ്രകടനവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യുവമോര്‍ച്ച പ്രവര്‍ത്തകർ തടയുകയായിരുന്നു. ഇരുവിഭാഗവും പരസ്പരം പോര്‍വിളിച്ച് ഏറ്റുമുട്ടി. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വലിച്ചുകീറി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.