ജി.വി രാജ സ്പോർട്സ് പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജി.വി രാജ സ്പോർട്സ് പുരസ്കാരം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചെസ് താരം എസ്.എൽ നാരായണൻ റോവിംഗ് താരം (തുഴച്ചിൽ) ഡിറ്റിമോൾ വർഗീസ് എന്നിവർ ജി.വി രാജ പുരസ്കാരം കരസ്‌ഥമാക്കി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യൻ സുരേഷ് ബാബു പുരസ്കാരത്തിന് അത്ലറ്റിക്സ് പരിശീലകൻ പി.ആർ പുരുഷോത്തമൻ അർഹനായി. രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് സമഗ്ര സംഭാവനാ പുരസ്കാരം. മികച്ച കായികനേട്ടങ്ങൾ സ്വന്തമാക്കിയ സ്കൂളിനുള്ള പുരസ്കാരം കോതമംഗലം മാർ ബേസിലും കോളജിനുള്ള പുരസ്കാരം ചെങ്ങനാശേരി അസംപ്ഷൻ കോളജും നേടി.