സൗദിയിൽ വിസിറ്റർ ഇന്‍വെസ്റ്റർ എന്ന പേരിൽ പുതിയ വീസ അനുവദിക്കും

സൗദിയിൽ വിസിറ്റർ ഇന്‍വെസ്റ്റർ എന്ന പേരിലുള്ള പുതിയ വീസ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിലെ ബിസിനസുകാർക്ക് സൗദിയിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വീസയുടെ ലക്ഷ്യം. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പഠിക്കാന്‍ ഇതുവഴി നിക്ഷേപകർക്ക് അവസരം ലഭിക്കും. ബിസിനസ് വിസിറ്റ് വീസ ഓണ്‍ലൈന്‍ ആയി ലഭിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വീസാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കി ഉടനടി വീസകൾ അനുവദിച്ച് നിക്ഷേപകന് ഇമെയിൽ വഴി അയക്കും.
ആദ്യ ഘട്ടത്തിൽ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്കാണ് പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തിൽ മറ്റു രാജ്യങ്ങളിലെ നിക്ഷേപകർക്കും ഇ−വീസ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.
dfgdggd