50 പേരുകള്‍ നിരോധിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: സൗദിയില്‍ 50 പേരുകള്‍ നിരോധിച്ചെന്ന വാർത്ത വ്യാജമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഗള്‍ഫ് ന്യൂസിനെ തെറ്റായി ഉദ്ധരിച്ചാണ് ചില ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും പുതിയ വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2014 മാര്‍ച്ചിലും ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. അന്നും വാർത്തകൾ ശരിയല്ലെന്ന് സൗദി അറിയിച്ചിരുന്നു.
സൗദിയില്‍ നിരോധിച്ചുവെന്ന് പറയുന്ന പേരുകള്‍ ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിച്ചതാണെന്ന രീതിയിലാണ് ചില മാധ്യമങ്ങളില്‍ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ഈ ലിസ്റ്റില്‍ നിങ്ങളുടെ പേരുകള്‍ ഉണ്ടോയെന്നാണ് മിക്ക മാധ്യമങ്ങളുടേയും തലക്കെട്ട്.