ജിദ്ദ തര്‍ഹീല്‍ വഴി 252,046 പേരെ നാടുകടത്തിയതായി റിപ്പോർട്ട്‌


കഴിഞ്ഞ 12 മാസത്തിനിടെ ജിദ്ദ തര്‍ഹീല്‍ വഴി 252,046 പേരെ നാടുകടത്തിയതായി ജിദ്ദയില്‍ ഇഖാമ തൊഴില്‍ നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനാ കാംപയിന്‍ മേധാവിയും ജിദ്ദ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറിയുമായ മുഹമ്മദ് അല്‍ വാഫി അറിയിച്ചു. ജിദ്ദയുടെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.

പൊലീസ്, തൊഴില്‍ വകുപ്പ്, ദ്രുതകര്‍മ്മ സേന, നഗരസഭ, സാമൂഹികക്ഷേമ വകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരും. ഇഖാമ, തൊഴില്‍ നിയലംഘകരെ ജോലിക്കു വെക്കുകയോ അവര്‍ക്ക് അഭയംനല്‍കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

Most Viewed