സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന അഞ്ച് നഗരങ്ങളില്‍ മദീനയും ദുബായിയും


സ്ത്രീ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളില്‍ മദീനയും ദുബായിയും ഇടംപിടിച്ചു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുര്‍ മൈ ട്രിപിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായതിനാലാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സുരക്ഷിത നഗരങ്ങളില്‍ മദീനയും ദുബായിയും ഇടംപിടിച്ചത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന മൂന്നാമത്തെ നഗരമായി ദുബായ് വിലയിരുത്തപ്പെട്ടു. ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്കുള്ള പ്രത്യേക വിഭാഗം ഉള്ളതിനാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ യാത്ര ചെയ്യാനുള്ള സുരക്ഷിതമായ സ്ഥലമായി ദുബായിയും കണക്കാക്കപ്പെടുന്നു. ചിയാങ് മായ്, ക്യോട്ടോ, മക്കാവോ എന്നീ സുരക്ഷിതമായ അഞ്ച് നഗരങ്ങളുടെ പട്ടികയിലെ ബാക്കി നഗരങ്ങളാണ്. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ 9.43 വനിതകളും ദുബായ് നഗരം ഏറ്റവും സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. ലിംഗവിവേചനമോ അതിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണങ്ങളോ സ്ത്രീകള്‍ക്കുനേരെ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഈയടുത്ത് തെരഞ്ഞെടുത്തിരുന്നു. ആളുകള്‍ക്ക് രാത്രിയിലും ആശങ്കകളോ പോടിയോ ഇല്ലാതെ പുറത്തിറങ്ങാന്‍ സാധിക്കുന്നതായി നിരവധി പേര്‍ അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ കുറവ് സമഗ്ര പൊതുഗതാഗത സംവിധാനങ്ങളും സ്ത്രീകള്‍ക്കായുള്ള പ്രത്യേക യാത്രാ സങ്കേതങ്ങളുമെല്ലാം ഈ പഠന റിപ്പോര്‍ട്ടിന് കരുത്തേകുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed