ജനതാദൾ (എസ്) പിളർന്നു; ജോർജ് തോമസ് വിഭാഗം ഇനി യുഡിഎഫിനൊപ്പം


 

തിരുവനന്തപുരം: ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യുഡിഎഫിന് ഒപ്പം ചേർന്ന് പ്രവര്‍ത്തിക്കും. ജോര്‍ജ്ജ് തോമസിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് വിശദീകരണം. തങ്ങൾക്ക് സി.കെ.നാണുവിന്റെ പിന്തുണയുണ്ടെന്ന് ജോർജ് തോമസ് പറഞ്ഞു. പിളർപ്പിന് പിന്നാലെ വനവികസന കോർപറേഷൻ ചെയര്‍മാൻ സ്ഥാനം ജോർജ് തോമസ് രാജി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed