സൗദിയിൽ വ്യാജ കര്‍ഫ്യൂ പെര്‍മിറ്റ് നിര്‍മിക്കുന്നവര്‍ക്ക് തടവ്

റിയാദ്: വ്യാജ കര്‍ഫ്യൂ പെര്‍മിറ്റ് നിര്‍മിക്കുന്നവര്‍ക്ക് 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും 5 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. ഇങ്ങനെ സമ്പാദിക്കുന്ന പണവും കണ്ടുകെട്ടും. കുറ്റക്കാരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള ശിക്ഷയും പരസ്യപ്പെടുത്തുമെന്നും സൂചിപ്പിച്ചു. വ്യാജ പെര്‍മിറ്റ് നിര്‍മിച്ച നാലംഗ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.