ഇന്ത്യയിൽ എഫ്.എം.സി.ജി, ഫാർമ ഓഹരികൾ കുതിക്കുന്നു


 മുംബൈ: ആഗോള സൂചികകളിൽ നിന്നുള്ള നല്ല സൂചനകളെത്തുടർന്ന് ഇന്ത്യൻ വിപണികൾ ബുധനാഴ്ച ഉയർന്നു. പ്രധാനമായും ഫാർമ, എഫ്.എം.സി.ജി ഓഹരികളാണ് ഉയർന്നത്. ബി‌.എസ്‌.ഇ സെൻ‌സെക്സ് 714 പോയിൻറ് അഥവാ 2.3 ശതമാനം ഉയർന്ന് 31,380 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 210 പോയിൻറ് ഉയർന്ന് 9,200 ലെവലിൽ എത്തി. സൺ ഫാർമയും ലാർസൻ ആൻഡ് ട്യൂബ്രോയുമാണ് സെൻസെക്സ് പാക്കിൽ (നാല് ശതമാനം) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, എൻ‌എസ്‌ഇയിലെ രണ്ട് വലിയ ട്രേഡുകൾക്ക് ശേഷം മെട്രോപോളിസ് ഹെൽത്ത് കെയർ 14 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാർമയുടെ നേതൃത്വത്തിൽ എല്ലാ നിഫ്റ്റി മേഖലാ സൂചികകളും മൂന്ന് ശതമാനം ഉയർന്നു. ലോക്ക് ഡൗണുകൾ ലഘൂകരിക്കാൻ ട്രംപ് ഭരണകൂടം തീരുമാനമെടുത്തേക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് യുഎസ് ഓഹരികൾ ചൊവ്വാഴ്ച കുതിച്ചത്. ഡൗ ജോൺസ് 2.4 ശതമാനവും എസ് ആൻഡ് പി 500 മൂന്ന് ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 3.95 ശതമാനവും ഉയർന്നു. ഇടപാടുകളിൽ ജപ്പാനിലെ നിക്കി, ഓസ്‌ട്രേലിയയുടെ എ‌എസ്‌എക്സ് എന്നിവ അര ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ഹോങ്കോങ്ങിന് 0.5 ശതമാനം വർധനയുണ്ടായി.

You might also like

Most Viewed