മൃതദേഹം ക്രെയിനുപയോഗിച്ച് സംസ്‌ക്കരിച്ചു

ഖാമിസ് മുഷൈത്(സൗദി അറേബ്യ): അമിത വണ്ണമുള്ളയാളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ആഭ്യന്തര പ്രതിരോധ സേനയുടെ സഹായം. 220 കിലോ ഭാരമുള്ളയാളുടെ മൃതദേഹം സംസ്‌ക്കരിക്കാനാണ് ബന്ധുക്കള്‍ പ്രതിരോധ സേനയുടെ സഹായം തേടിയത്.അമിത വണ്ണം മൂലമുണ്ടാകുന്ന രോഗങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
മൃതദേഹം ഖബറിലേയ്ക്ക് എടുക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതിരോധ സേന ക്രെയിനുമായി എത്തുകയായിരുന്നു. ക്രെയിനിന്റെ സഹായത്തോടെയാണ് മൃതദേഹം ഖബറിലേയ്ക്ക് മാറ്റിയത്.