വിപണിയില്‍ വിറ്റഴിച്ചിരുന്ന അനധികൃത പച്ചമരുന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം പിടിച്ചെടുത്തു


അള്‍ട്രാപവര്‍ എന്ന പേരില്‍ യു.എ.ഇ വിപണിയില്‍ വിറ്റഴിച്ചിരുന്ന അനധികൃത പച്ചമരുന്ന് ആരോഗ്യ മന്ത്രാലയം പിടിച്ചെടുത്തു. പ്രമേഹ രോഗികള്‍ക്ക് ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നെന്ന പേരിലാണ് ഇത് വിറ്റഴിച്ചിരുന്നത്. അപകടകരമായ തോതില്‍ ടെട്രാസൈക്ളിന്‍ എന്ന ആന്റി ബയോട്ടിക് അടങ്ങിയതാണ് ഈ മരുന്ന്.

സാമൂഹിക മാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും വന്‍തോതില്‍ പരസ്യം നല്‍കിയാണ് അള്‍ട്രാ പവര്‍ വിറ്റഴിച്ചിരുന്നത്. പ്രമേഹ രോഗികളുടെ ലൈംഗിക ഉത്തജനത്തിന് തികച്ചും സുരക്ഷിതമായ പച്ചമരുന്ന് എന്നായിരുന്നു അവകാശവാദം. അംഗീകൃത ഡോക്ടറുടെ ഉപദേശമില്ലാതെ ഇത്തരം മരുന്നുകള്‍ വാങ്ങാന്‍ ഒരിക്കലും തയാറാകരുതെന്ന് ആരോഗ്യമന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി മുന്നറിയിപ്പ് നല്‍കി. ഇത്തരം മരുന്നുകള്‍ കണ്ടത്തൊന്‍ ആരോഗ്യമന്ത്രാലയം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പച്ചമരുന്നുകള്‍ എന്ന പേരില്‍ വിപണിയിലത്തെുന്നതിനാല്‍ സുരക്ഷിതമാണെന്നാണ് ആളുകളുടെ വിശ്വാസം.

ആരോഗ്യത്തിന് ഹാനികരമായ ഒട്ടേറെ രാസവസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഗുരുതര പാര്‍ശ്വഫലങ്ങള്‍ മുതല്‍ മരണം വരെ ഇത്തരം മരുന്നുകള്‍ ക്ഷണിച്ചുവരുത്തും. രാജ്യത്തേക്ക് അനധികൃതമായാണ് ഈ മരുന്ന് കടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ലാബില്‍ നടത്തിയ പരിശോധനയില്‍ അപകടകരമായതോതില്‍ ടെട്രാസൈക്ളിന്‍ എന്ന ആന്റിബയോട്ടിക് ഇതില്‍ അടങ്ങിയതായി തെളിഞ്ഞു. ഗുരുതര പാര്‍ശ്വഫലങ്ങളുള്ള ഈ ആന്റിബയോട്ടിക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ 80011111 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed