ഡല്‍ഹി കൊലയാളിയുടെ വെളിപ്പെടുത്തൽ : ലൈംഗികമായി പീഡിപ്പിച്ചു കൊന്നത് 30 കുട്ടികളെ

ഡല്‍ഹി:ആറു വയസുകാരിയെ കാണാതായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ യുവാവിന്റെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്. ഇതുവരെ 30 ഓളം കുട്ടികളെ പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്നായിരുന്നു 24 കാരനായ രവീന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഇയാളുടെ ആക്രമണത്തില്‍ നിന്നു നാലു കുട്ടികള്‍ക്ക് മാത്രമാണ് ജീവനോടെ രക്ഷപെടാനായത്.
ജൂലൈ 15 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. 30ലേറെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരില്‍ ഭൂരിഭാഗം പേരെയും താന്‍ കൊലപ്പെടുത്തിയെന്നുമാണ് ഇയാളുടെ മൊഴി.
2008 ലാണ് ഇയാള്‍ ആദ്യ കൊല നടത്തുന്നത്. ഇതുവരെ 11 കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലും ഉത്തര്‍പ്രദേശിലുമായാണ് കൂട്ടക്കൊല നടന്നത്. മദ്യലഹരിയിലായിരുന്നു ഇയാള്‍ ഈ കൊടുംക്രൂരത നടത്തിയിരുന്നത്. എന്തിനാണ് കുട്ടികളെ പീഡിപ്പിച്ച് കൊന്നിരുന്നതെന്ന ചോദ്യത്തിന് ഇയാളുടെ ഉത്തരം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. കുട്ടികള്‍ അസഹ്യമായ ഒച്ചപ്പാട് ഉണ്ടാക്കുന്നുവെന്നും അവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും ആയിരുന്നു ഇയാളുടെ മറുപടി.