ഇനിമുതൽ ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ബുധനാഴ്ചകളിലും

മക്ക−മദീന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈൻ ഹൈസ്പീഡ് റെയിൽ വെയിൽ ട്രെയിൻ സർവീസുകൾ ഇനിമുതൽ ബുധനാഴ്ചകളിലും ഉണ്ടാകും. ഈ മാസം 13 മുതലാണ് ബുധനാഴ്ചകളിലുമുള്ള ട്രെയിൻ സർവീസ് ആരംഭിക്കുക.
ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിലെ യാത്രക്കാർക്കിടയിൽ അധികൃതർ അഭിപ്രായ സർവേ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിലവിലുള്ള ദിവസങ്ങൾക്കൊപ്പം ബുധനാഴ്ചകളിൽ കൂടി സർവീസ് ആരംഭിക്കുന്നത്. ഹറമൈൻ ഹൈസ്പീഡ് റെയിൽവെ ഓപ്പറേഷൻസ്, മെയിന്റനൻസ് വിഭാഗം ഡയറക്ടർ ജനറൽ എഞ്ചിനീയർ റയാൻ അൽഹർബിയാണ് ഇത് സംബന്ധിച്ച വിവരം നല്കിയത്.
നിലവിൽ വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ട്രെയിൻ സർവീസുകളുള്ളത്. 453 കിലോമീറ്റർ ദൈർഘൃമുള്ള ഹറമൈൻ ഹൈസ്പീഡ് റെയിൽവേ മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ളതാണ്.