റിയാദിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച കന്പനിക്കെതിരെ നടപടി

റിയാദ് : ഉച്ചവിശ്രമ നിയമം ലംഘിച്ച കന്പനിക്കെതിരെ നടപടിയെടുത്ത് അധികൃതർ. സൗദി തലസ്ഥാന നഗരിയായ റിയാദിലാണ് അധികൃതർ കന്പനിക്കെതിരെ നടപടി എടുത്തത്. ഇന്നലെ വൈകുന്നേരമാണ് സൗദി തൊഴിൽ സാമൂഹിക മന്താലയം നടപടി സ്വീകരിച്ച കാര്യം അറിയിച്ചത് സൗദി തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ റിയാദ് ശാഖയിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഉച്ചവിശ്രമ നിയമം ലംഘിച്ച് തുറസ്സായ സ്ഥലത്ത് പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയത്. ഉടൻ തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു സൗദി തൊഴിൽ സാമൂഹിക മന്താലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം പ്രബല്യത്തിൽ വന്നത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം 3 മണിവരെ സമയത്ത് തുറസ്സായ സ്ഥലത്ത് വെയിലിൽ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. മുഹർറം 5 വരെയാണ് (സപ്തംബർ 15) നിയമം പ്രാബല്യത്തിലുണ്ടാവുക. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിട്ടുള്ളത്.