നി­പ : യാ­ത്രാ­ നി­യന്ത്രണം യു­.എ.ഇ പി­ൻ­വലി­ച്ചു­


ദുബൈ : നി­പ വൈ­റസ് ബാ­ധയു­ടെ­ പശ്ചാ­ത്തലത്തിൽ‍ കേ­രളം സന്ദർ‍­ശി­ക്കാൻ സ്വദേ­ശി­ പൗ­രന്മാ­ർ­ക്ക് ഏർ­പ്പെ­ടു­ത്തി­യി­രു­ന്ന നി­യന്ത്രണം പി­ൻ‍­വലി­ച്ചു­. കേ­രളത്തിൽ‍ നി­പ വൈ­റസ്സി­ന്റെ­ വ്യാ­പനം ഫലപ്രദമാ­യി­ പ്രതി­രോ­ധി­ച്ചു­ എന്ന ലോകാ­രോ­ഗ്യസംഘടനയു­ടെ­ റി­പ്പോ­ർ‍­ട്ടി­ന്റെ­ അടി­സ്ഥാ­നത്തി­ലാണ് കേ­രളത്തി­ലേ­ക്ക് ഏർ‍­പ്പെ­ടു­ത്തി­യി­രു­ന്ന യാ­ത്രാ­ നി­യന്ത്രണം പി­ൻ‍വലി­ക്കു­ന്നതെ­ന്ന് യു­.എ.ഇ ആരോ­ഗ്യ മന്ത്രാ­ലയം വ്യക്തമാ­ക്കി­.  കേ­രളത്തി­ലേ­ക്ക് പോ­കാൻ യാ­തൊ­രു­ നി­യന്ത്രണവും ഇപ്പോൾ‍ നി­ലവി­ലി­ല്ല. കഴി­ഞ്ഞമാ­സം 24നാണ് യു­.എ.ഇ ആരോ­ഗ്യമന്ത്രാ­ലയം നി­പ വൈ­റസ് നി­യന്ത്രണവി­ധേ­യമാ­കു­ന്നത് വരെ­ കേ­രളത്തി­ലേ­ക്കു­ള്ള യാ­ത്ര ഒഴി­വാ­ക്കണമെ­ന്ന നി­ർ‍­ദ്ദേ­ശം പു­റപ്പെ­ടു­വി­ച്ചത്. 

കേ­രളത്തിൽ‍ നി­ന്ന് യു­.എ.ഇയി­ലെ­ത്തു­ന്ന യാ­ത്രക്കാ­ർ‍­ക്ക് രോ­ഗലക്ഷണങ്ങളു­ണ്ടെ­ങ്കിൽ‍ നി­രീ­ക്ഷി­ക്കാ­നും തീ­രു­മാ­നി­ച്ചി­രു­ന്നു­. അതേ­സമയം നി­പയു­ടെ­ പേ­രിൽ‍ കേരളത്തിൽ‍ നി­ന്നു­ള്ള പഴം, പച്ചക്കറി­ ഉൽ‍­പ്പന്നങ്ങൾ‍­ക്ക് പരി­സ്ഥി­തി­ മന്ത്രാ­ലയം ഏർ­പ്പെ­ടു­ത്തി­യ ഇറക്കു­മതി­ വി­ലക്കും പിൻ‍വലി­ച്ചേ­ക്കു­മെ­ന്നാണ് റി­പ്പോ­ർ­ട്ട്. കേ­രളത്തി­ലെ­ വി­മാ­നത്താ­വളങ്ങളിൽ‍ നി­ന്ന് ദി­വസം 50 ടണ്ണി­ലേ­റെ­ പഴം, പച്ചക്കറി­ ഉൽ‍­പ്പന്നങ്ങളാണ് യു­.എ.ഇയി­ലേ­ക്ക് മാ­ത്രം കയറ്റി­ അയച്ചി­രു­ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed